യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ അഥവാ യു എ എന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് ഏറെ ഉപകാരപ്രദം.
Photo 1 month ago

2025 May 22 വ്യാഴാഴ്ച
by Kuriakose Niranam
പിഎഫ് വരിക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ അഥവാ യു എ എന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത്. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് അനായാസകരമാക്കാനും യുഎഎന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കും. കൂടാതെ പിഎഫ് അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും. കമ്പനി മാറുമ്പോഴോ, വിരമിക്കുമ്പോഴോ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടികള്‍ ലളിതമായി നിര്‍വഹിക്കുന്നതിനും ഇതിലൂടെ സാധിക്കും.പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഓരോ അംഗത്തിനും നല്‍കുന്ന 12 അക്ക നമ്പര്‍ ആണ് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ . ജോലി ചെയ്യുന്ന കമ്പനി ഏതാണെങ്കിലും പിഎഫിന്റെ സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് യുഎഎന്‍ സഹായകരമാണ്.
Leave a Comment
Your email address will not be published.