‘ആഭ്യന്തര കുറ്റവാളി’ ജൂണ്‍ 6ന് തിയേറ്ററുകളില്‍ എത്തും.

Photo 4 weeks ago

banner

2025 June 1 Sunday

by Kuriakose Niranam 

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂണ്‍ 6ന് തിയേറ്ററുകളില്‍ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് തുടങ്ങിയവരാണ്.


Leave a Comment

Your email address will not be published.