വിശ്വാസ പ്രമാണം
Photo 3 weeks ago

Fr. Williams Ernakulam.
നിഖ്യാ വിശ്വാസപ്രമാണം
സർവ്വശക്തിയുള്ള(വെളി 19:6, ഇയ്യോബ്. 24:1)പിതാവായി (മത്താ 5:45)ആകാശത്തിന്റെയും(സങ്കീ. 33:6) ഭൂമിയുടെയും കാണപ്പെടുന്നവയും കാണാപ്പെടാത്തവയുമായ(കൊലൊ. 1:16)സകലത്തിൻ്റെയും സ്രഷ്ടാവായ (ഉല്പ. 1:1, 2:1)സത്യമുള്ള ഏക ദൈവത്തിൽ(പുറ. 20:2, 1 കോരി 8:6) ഞങ്ങൾ വിശ്വസിക്കുന്നു.
ദൈവത്തിൻ്റെ ഏകപുത്രനും (യോഹ 1:14, 3:16, 5:19, 22, 23, 20:17, മത്താ 3:15, 16:16, 17:5, റോമ. 1:5) സർവ്വ ലോകങ്ങൾക്കും മുമ്പായി പിതാവിൽ നിന്ന് ജനിച്ചവനും (കൊലൊ 1:15, 17) പ്രകാശത്തിൽ നിന്നുള്ള പ്രകാശവും (യോഹ.1:9,5:35, 8:12) സത്യ ദൈവത്തിൽ നിന്നുള്ള സത്യ ദൈവവും (1 യോഹ. 5:20) ജനിച്ചവനും, സൃഷ്‌ടിയല്ലാത്തവനും (യോഹ. 1:13) സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനും (യോഹ. 14:23,5:22, 23, കൊലൊ 1:15, ഫിലി 2:6, 2 കൊരി 4:4, എബ്രാ 1:3) തന്നാൽ സകലവും നിർമ്മിക്കപ്പെട്ടവനും (കൊലൊ. 1:16, യേ .1:3, 1 കോരി 8:6) മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി (ലൂക്കോ 2:11, മത്താ. 1:20, യോഹ 3:13, 4:42) വി. റൂഹായാൽ ദൈവമാതാവായ വി. കന്യകമറിയാമിൽ നിന്നും ശരീരിയായിത്തീർന്ന് മനുഷ്യനായി (ഏശാ. 7:14, മത്താ 8:20, മർക്കോ. 10:45 ലൂക്കോ. 1:35, 43, യോഹ. 5:27, 19:5 എബ്രാ. 4:15, ഫിലി 2:6, 8) പൊന്തിയോസ് പീലാത്തോസിൻ്റെ ദിവസങ്ങളിൽ ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ട്-കഷ്‌ടതയനുഭവിച്ച് (മത്താ. 27:2, 17, 24, 58, 65) മരിച്ച്, അടക്കപ്പെട്ട് (മത്താ. 27:26, 35, 50, 59, 60, ലൂക്കോസ് 24:26, 46,51, യോഹ. 19:15, 16, 18, 33, 40, 42, 1 പത്രോസ് 2:21, 4:1, കൊലോ. 1:20) മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് (മത്താ. 28, 6, 7, ലൂക്കോ 24:5, 6, 7, 1 കൊരി 15:4) സ്വർഗ്ഗത്തിലേക്ക് കരേറി (യോഹ. 3:13, 6:62, ലൂക്കോ 24:51 അപ്പോ. 1:9, 1 തെസ. 1:9) തൻ്റെ പിതാവിൻ്റെ വലത്തുഭാഗത്ത് (എബ്രാ. 1:3, അപ്പോ. 2:33,) ഇരുന്നവനും (മർക്കോ. 16:19, അപ്പോ.പ്ര. 1:9, 7:55, 56, 1 യോഹ. 2:1, എബ്രാ. 1:4, 12:2) ജീവനുള്ളവരേയും മരിച്ചവരേയും ന്യായം വിധിപ്പാൻ തന്റെ വലിയ മഹത്വത്തോടെ (മത്താ. 24:27, 30) ഇനിയും വരുവാനിരിക്കുന്നവനും (അപ്പോ. 1:11, മത്താ. 13:41-43, 16:27, 1 തെസ. 4:16) തൻ്റെ രാജ്യത്തിന് അവസാനമില്ലാത്തവനുമായ (ലൂക്കോ 1:33,) യേശുമശിഹായായ ഏക കർത്താവിലും (1 കോരി 8:6, ഫിലി. 2:11) ഞങ്ങൾ വിശ്വസിക്കുന്നു.
സകലത്തേയും ജീവിപ്പിക്കുന്ന കർത്താവും (യോഹ. 6:39, 63, റോമ. 8:11) പിതാവിൽ നിന്നും പുറപ്പെട്ട് (യോഹ. 14:16, 26, 15:26, അപ്പോ. 2:33) പിതാവിനോടും പുത്രനോടും കൂടി വന്ദിക്കപ്പെട്ട് (യോഹ. 16:21, 14:26, 17: 11, 21) സ്‌തുതിക്കപ്പെടുന്നവനും (യോഹ. 16:13-15) നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായ ( 2 പത്രോ. 1:21, മത്താ. 10:20, അപ്പോ. പ്ര. 5:3, 19:6, 20:23) ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും (യോഹ 4:24, 6:63) കാതോലികവും, ഗ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും (മത്താ. 16:17-19) ഞങ്ങൾ വിശ്വസിക്കുന്നു.
പാപമോചനത്തിന് മാമോദീസാ (അപ്പോ. പ്ര. 2:38, 22:16) ഒരിക്കൽ മാത്രമേയുള്ളു എന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് മരിച്ചവരുടെ ഉയിർപ്പിനും (യോഹ. 6:40) വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കി പാർക്കുന്നു. (മത്താ. 8:11, 16:27, യോഹ. 5:21, 29, 1 തെസ്സ.4: 16-18)
വിശുദ്ധ ത്രിത്വത്തിൻ്റെ പരാമർശങ്ങൾ (മത്തായി. 3 :16, 17, 28:19, 2 കോരി. 13:14)
Leave a Comment
Your email address will not be published.