ഭീകരവാദത്തിന്റെ പിന്നാലെ പോയി അവസാനം കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട് ലഷ്കറെ തലവൻ മസൂദ് അസദ്.

Photo 2 months ago

banner

2025 മെയ് 7 ബുധനാഴ്ച.

by Kuriakose Niranam 

പഹൽഹാം അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ലഷ്കരെ തോയിബ തലവന്റെ മുഴുവൻ കുടുംബാംഗങ്ങളും ഇന്നലെ കൊല്ലപ്പെട്ടു. മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളായ 14 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് കൂടാതെ ആസ്ഥാനമായ മർകസ് സുബ്ഹാൻ അല്ലാഹ് ക്യാമ്പ് തവിടുപൊടിയായി.

പാക് മാദ്ധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും, ഉൾപ്പെടുന്നതായി ജെയ്‌ഷെ മേധാവിയുടെ പ്രസ്താവന ഉദ്ധരിച്ച് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു

ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹിലാണ് മസൂദിന്റെ കുടുംബം താമസിച്ചത്. 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പ് ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നു പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലയൊണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് സ്ഥലം.

പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ് ബഹവൽപൂർ, ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

സാറ്റലെറ്റ് ചിത്രങ്ങളിൽ പള്ളി സ്ഥിതി ചെയ്യുന്ന സുബ്ഹാൻ അല്ലാഹ് ക്യാമ്പ് ഇപ്പോൾ വെറും അവശിഷ്ട കുമ്പാരമാണ്.

Related News (3)


Leave a Comment

Your email address will not be published.