ജൂൺ മാസത്തെ പ്രധാന സംഭവങ്ങൾ.
Photo 4 months ago
by Kuriakose Niranam
◾ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ ഓപൽ സുചത(തായ്ലൻ്റ്) വിജയിച്ചു.
◾മികച്ച പ്രഫഷനൽ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ വാഴ്‌വേമായത്തിന് ലഭിച്ചു.
◾സൗരയൂഥത്തിലെ നെപ്‌റ്റ്യൂണിന് അപ്പുറം പുതിയ കുള്ളൻ ഗ്രഹമെന്ന് സംശയിക്കുന്ന വസ്തുവിനെ അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. 2017 ഒഎഫ് 201 എന്ന് പേര് നൽകി.
◾ഫ്രാൻസിൽ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു.
◾യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയികളായി.
◾പോളണ്ട് പ്രസിഡൻ്റായി കരോൾ നവ്റോക്കി തെരഞ്ഞെടുക്കപ്പെട്ടു.
◾ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായി.
◾ദക്ഷിണ കൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ ലീ ജെ യങ് തെരഞ്ഞെടുക്കപ്പെട്ടു.
◾യുഎൻ പൊതുസഭയുടെ അധ്യക്ഷയായി അനലീന ബെയർബോക് തെരഞ്ഞെടുക്കപ്പെട്ടു
◾ഷെയ്ഖ് മുജീബുർ റഹ്മാന്റെ രാഷ്ട്രപിതാവ് പദവി ബംഗ്ലദേശ് സർക്കാർ നീക്കം ചെയ്തു.
◾ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിജ് ചെനാബ് പാലം(ജമ്മു കാശ്മീർ)പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
◾വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനായി ഉമീദ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.
◾ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ കാർലോസ് അൽകാരസും വനിതാ സിംഗിൾസിൽ യുഎസ് താരം കൊക്കോ ഗോഫും ജേതാക്കളായി.
◾യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം പോർച്ചുഗൽ നേടി.
◾ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് 260 പേർ മരിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനദുരന്തമാണിത്.
◾രാഷ്ട്രപതിയുടെ എഡിസി പദവിയിൽ വനിത–ഗുജറാത്ത് സ്വദേശി ലഫ്.കമാൻഡർ യശസ്വി സോളങ്കിയെ നിയമിച്ചു.
◾രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ സെനഗൽ തോൽപ്പിച്ചു.ഇതോടെ ഇംഗ്ലണ്ടിനെ തോൽപിച്ച ആദ്യ ആഫ്രിക്കൻ ടീമായി സെനഗൽ.
◾ലോക സാമ്പത്തിക ഫോറത്തിന്റെ Global Gender Gap Index–ൽ സ്ത്രീ–പുരുഷ തുല്യതയിൽ ഇന്ത്യയുടെ റാങ്ക് 131
◾യുദ്ധവും പീഡനവും മൂലം ലോകമാകെ കുടിയിറക്കപ്പെട്ടത് 12.2 കോടി ജനങ്ങൾ എന്ന് യുഎൻ അഭയാർഥി ഏജൻസി റിപ്പോർട്ട് പുറത്തിറങ്ങി.
◾ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് 5 വിക്കറ്റ് ജയം നേടിയത്.
◾ഇംഗ്ലിഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന് സർ പദവി ലഭിച്ചു.
◾അഴിമതി കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സർക്കോസിയിൽനിന്ന് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തിരിച്ചെടുത്തു.
◾സൈപ്രസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് നരേന്ദ്ര മോദിക്ക് ലഭിച്ചു.
◾അനിമേഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ആൻസി ക്രസ്റ്റൽ അവാർഡ് മലയാളിയായ സുരേഷ് എറിയാട്ട് നേടി.
◾മെറ്റ പ്ലാറ്റ്ഫോംസ് ഇന്ത്യ മേധാവിയും മാനേജിങ് ഡയറക്ടറുമായി അരുൺ ശ്രീനിവാസ് നിയമിതനായി.
◾കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാളത്തിൽ നിന്ന് അഖിൽ പി ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിനും ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെൻഗ്വിനുകളുടെ വൻകരയിൽ’ എന്ന പുസ്തകത്തിനും ലഭിച്ചു.
◾ഇന്ത്യാ ഗ്ലോബൽ ഫോറം ആർച്ചർ–അമിഷ് സ്റ്റോറി ടെല്ലേഴ്സ് പുരസ്കാരം ഇന്ത്യൻ എഴുത്തുകാരി ശാലിനി മല്ലിക്കിന് ലഭിച്ചു.
◾ദയാമരണത്തിന് നിയമസാധുത നൽകുന്ന ബില്ലിന് ബ്രിട്ടിഷ് പാർലമെന്റ് ജനസഭ അംഗീകാരം നൽകി.
◾സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി–കേസരി മാധ്യമ പുരസ്കാരം കെ.ജി പരമേശ്വരൻ നായർ (2021), ഏഴാച്ചേരി രാമചന്ദ്രൻ (2022), എൻ. അശോകൻ (2023) എന്നിവർക്ക് ലഭിച്ചു.
◾പാരിസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ജേതാവായി.
◾കർണാടകയിലെ കോടതിമുറികളിൽ ഡോ.ബി.ആർ അംബേദ്കറിന്റെ ചിത്രം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
◾രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല.
◾ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയിലെ കെന്നഡി സ്പേസ് സെന്റെറിൽ നിന്ന് വിക്ഷേപിച്ച സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണ് ശുഭാംശു ശുക്ല ഉൾപ്പെട്ട നാൽവർ സംഘം ബഹിരാകാശ നിലയത്തിലെത്തിയത്.
◾ഉത്തർപ്രദേശിലെ ഫത്തേഹാബാദ് നഗരത്തിന്റെ പേര് സിന്ദൂർപുരം എന്നും ബാദ്ഷാഹി ബാഗ് പ്രദേശത്തിന്റെ പേര് ബ്രഹ്മപുരം എന്നും മാറ്റാനുള്ള ശുപാർശ സമർപ്പിച്ചു.
◾കെ.വി രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി.
◾പി.കെ.എൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം നാരായണൻ, ടി.കെ ഗംഗാധരൻ, കെ.ഇ.എൻ, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചു.
◾ഉസ്ബക്കിസ്ഥാനിലെ ഉസ് ചെസ് കപ്പിൽ ജേതാവായതോടെ ആർ. പ്രഗ്നാനന്ദ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും എത്തി.
◾രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാറിലെ ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തെരഞ്ഞെടുക്കപ്പെട്ടു.
◾സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ദൂരദർശൻ അഡിഷനൽ ഡയറക്ടർ ജനറലായിരുന്ന കെ. കുഞ്ഞിക്കൃഷ്ണന് ലഭിച്ചു.
◾രാജ്യത്തെ ആദ്യത്തെ അതിദരിദ്ര മുക്ത ജില്ലായായി കോട്ടയത്തെ പ്രഖ്യാപിച്ചു.
◾റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി പരാഗ് ജെയിൻ നിയമിതനായി.
◾കേരളം സമ്പൂർണ ഹോൾമാർക്കിങ് സംസ്ഥാനമായി മന്ത്രി ജി.ആർ അനിൽ പ്രഖ്യാപിച്ചു.
◾പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം നീരജ് ചോപ്രയ്ക്ക് ലഭിച്ചു.
◾ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ മക് ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് ജേതാവായി.
ജൂൺ മാസത്തെ പ്രധാന ദിനങ്ങൾ
ജൂൺ 1: ലോക ക്ഷീരദിനം (World Milk Day).
ജൂൺ 1: ആഗോള രക്ഷാകർതൃ ദിനം (Global Day of Parents).
ജൂൺ 3: ലോക സൈക്കിൾ ദിനം (World Bicycle Day).
ജൂൺ 5: ലോക പരിസ്ഥിതി ദിനം (World Environment Day).
ജൂൺ 8: ലോക സമുദ്ര ദിനം (World Oceans Day).
ജൂൺ 12: ലോക ബാലവേല വിരുദ്ധ ദിനം (World Day Against Child Labour).
ജൂൺ 14: ലോക രക്തദാന ദിനം (World Blood Donor Day).
ജൂൺ 17: മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം (World Day to Combat Desertification and Drought).
ജൂൺ 17: പിതൃദിനം (Fathers' Day) (ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച).
ജൂൺ 20: ലോക അഭയാർത്ഥി ദിനം (World Refugee Day).
ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga).
ജൂൺ 21: ലോക സംഗീത ദിനം (World Music Day).
ജൂൺ 23: ലോക വിധവാ ദിനം (World Widow's Day).
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം (International Day against Drug Abuse and Illicit Trafficking).
ജൂൺ 26: അടിയന്തരാവസ്ഥ വിരുദ്ധ ദിനം (Emergency Day).
Leave a Comment
Your email address will not be published.