നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വമ്പന്‍ കുതിപ്പുമായി കേരളം.

Photo 1 month ago

banner

2025 Jun 1 ഞായറാഴ്ച

by Kuriakose Niranam 

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വമ്പന്‍ കുതിപ്പുമായി കേരളം. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 2024-25 ല്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ച് 3,300 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് ഇത് 1,633.42 കോടി രൂപയായിരുന്നു. പഞ്ചാബിനെയും രാജസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. രാജ്യത്ത് ആകെ ലഭിച്ച നിക്ഷേപത്തിന്റെ 0.79 ശതമാനമാണ് കേരളത്തിന് കിട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്ക് പ്രകാരം 2024-25ല്‍ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 4,21,929 കോടി രൂപയാണ്. ഇതില്‍ 39.08 ശതമാനം, 1,64,875 കോടി രൂപ, നേടിയ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക, 56,029.97 കോടി (13.28 ശതമാനം), ഡല്‍ഹി 51,540.12 കോടി (12.22), ഗുജറാത്ത്, 47,947.23 കോടി (11.36), തമിഴ്‌നാട്, 31,102.71 കോടി (7.37) എന്നിവയാണ് മുന്‍പന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആകെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായത്.


Leave a Comment

Your email address will not be published.