പീഡാനുഭവ ഉത്ഥാനത്തിൻ്റെ പുനരാവിഷ്കാരം, വേറിട്ട അനുഭവമായി 'ഓറ'

Photo 6 months ago

banner

2025 April 29 ചൊവ്വാഴ്ച.

Sam Chengannoor.

യേശു ക്രിസ്തുവിൻ്റെ പീഡാനുഭവ ഉത്ഥാനത്തിൻ്റെ പുനരാവിഷ്കാരം.വേറിട്ട അനുഭൂതിയായി 'ഓറ'

ചെങ്ങന്നൂർ:കലയും സാങ്കേതിക മികവും, അഭിനയവും, സംഗീതവും, നൃത്തവുമെല്ലാം ഒരേ വേദിയിൽ സമ്മേളിച്ചപ്പോൾ വേറിട്ട അനുഭൂതിയായി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിൻ്റെ സംഗീത സംവേദന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലാണ് യേശു ക്രിസ്തുവിൻ്റെ പീഡാനുഭവ ഉത്ഥാനത്തിൻ്റെ പുനരാവിഷ്കാരം  എൻ്റെ നാഴിക വന്നിരിക്കുന്നു(ഓറ)അവതരിപ്പിച്ചത്.

ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെൻററങ്കണത്തിലവതരിപ്പിച്ച നൃത്ത, സംഗീത , നാടക പരിപാടിയിൽ നാൽപ്പതോളം കലാകാരൻമാരും മുപ്പതോളം സാങ്കേതിക വിദഗ്ധരും ചേർന്ന് മികവാർന്ന ശബ്ദത്തിൻ്റെയും തെളിവാർന്ന വെളിച്ചത്തിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ കലാ വിരുന്ന് റവ സുനിൽ ജോർജ് മാത്യു വാണ് സംവിധാനം ചെയ്തത്. ഗാന ശുശ്രൂഷയ്ക്ക് റവ. ടൈറ്റസ് തോമസ് നേതൃത്വം നൽകി. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. റെജി സൈമൺ , അരുൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. റവ. സുശീൽ വർഗീസ് , വിനു വി ഏബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിട്ടു.ആയിരങ്ങൾ തിങ്ങി നിറഞ്ഞ വേദിയിൽ നവ്യമായ ആത്മീയാനുഭവമാണ് കാഴ്ചക്കാർക്കു പകർന്നു കിട്ടിയത്.

Related News (9)


Leave a Comment

Your email address will not be published.