'ഓറ'കലാവിരുന്ന് 27-ന് വൈകിട്ട് 6-ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെൻ്ററിൽ.
Photo 2 months ago

2025 April 26 ശനിയാഴ്ച
by Sam K Chengannoor
അപൂർവ്വ കലാസൃഷ്ടിയിൽ ക്രിസ്തുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി പീഡാനുഭവ-ഉത്ഥാന അനുഭവത്തിൻ്റെ പുന:രാവിഷ്കാരം.
ചെങ്ങന്നൂർ: മലങ്കര മർത്തോമ്മ സുറിയാനി സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന സംഗീത സംവേദന വിഭാഗത്തിൻ്റെ (ഡി എസ് എം സി )ആഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി 60-ൽ പരം കലാകാരന്മാരും സാങ്കേതിക വിദഗ്ധധരും ചേർന്ന് അണിയിച്ചൊരുക്കുന്ന 'എൻ്റെ നാഴിക വന്നിരിക്കുന്നു'( ഓറ )എന്ന കലാവിരുന്ന് 27-ന് വൈകിട്ട് 6-ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻസെൻ്ററിൽ നടക്കും. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി പീഡാനുഭവ - ഉത്ഥാന അനുഭവത്തിൻ്റെയും പുന:രാ വിഷ്കാരം.ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ കലാസൃഷ്ടി മൂന്ന് വേദികളിൽ ഒരേ സമയം വ്യത്യസ്ത രംഗങ്ങൾ തുടർച്ചയായി അവതരിപ്പിക്കുന്നു. ഈ കലാവിരുന്നിൻ്റെ സംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത് റവ.ഫാ: സുനിൽ ജോർജ് മാത്യുവാണ്.മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപത അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥിയാകും. മർത്തോമ്മാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ ഡോ: യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തഅദ്ധ്യത വഹിക്കും. റവ.സുനിൽ ജോർജ് മാത്യു ,റവ.സുശീൽ വർഗീസ് ,റെജി സൈമൺ ഉളനാട് , വിനു വി. ഏബ്രഹാം, അരുൺ ചെറിയാൻ ,എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു
Leave a Comment
Your email address will not be published.