സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4ഃ4 ഇന്ത്യയില്‍ അവതരിപ്പിച്ചു.

Photo 15 hours ago

banner

ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4ഃ4 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ഫ്ലാഗ്ഷിപ്പ് എസ്യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയും എല്‍ ആന്‍ഡ് കെ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്. ഈ എസ്യുവിക്ക് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, ഇത് 201 ബിഎച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സും 4ഃ4 ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താല്‍, ഈ എസ്യുവി നഗര റോഡുകളിലും പരുക്കന്‍ റോഡുകളിലും മികച്ച പ്രകടനം നല്‍കുന്നു. ലിറ്ററിന് 14.86 കിലോമീറ്ററാണ് മൈലേജ്. ലോഞ്ചിനൊപ്പം, കമ്പനി പുതിയ കോഡിയാക്കിന്റെ പ്രീ-ബുക്കിംഗും ആരംഭിച്ചു.

Tags

Related News (48)


Leave a Comment

Your email address will not be published.