ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു എന്ന് വിലപിക്കുന്നവർ ജെസിബി ഉപയോഗിച്ച് പള്ളിയുടെ കുരിശ് പൊളിച്ചുമാറ്റി

Photo 7 months ago

banner

ഇന്ന് 2015 ഏപ്രിൽ-14 തിങ്കളാഴ്ച. (കൊല്ലവർഷം 1200- മേട മാസം 1)

കേരളത്തിൽ അങ്ങോളം ഇങ്ങോളം പിഡബ്ല്യുഡി റോഡിലും സർക്കാർ സ്ഥലങ്ങളിലും നിരവധി രക്തസാക്ഷി മണ്ഡപങ്ങളും മറ്റും നിലനിൽക്കെ കുരിശു മാത്രം പൊളിച്ചു കളഞ്ഞ കേരള സർക്കാർ നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു.

ഇടുക്കി: തൊടുപുഴ തൊമ്മൻകുത്തിൽ സെന്‍റ്. തോമസ് പള്ളിയുടെ കുരിശ് വനം വകുപ്പ് പൊളിച്ചുമാറ്റി. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് പറഞ്ഞാണ് വനം വകുപ്പ് നടപടി. എന്നാൽ പളളിയുടെ പേരിലുള്ള ഭൂമിയാണെന്നും കയ്യേറ്റമല്ലെന്നും പള്ളി ഭാരവാഹികൾ വിശദീകരിക്കുന്നു.

ഇടുക്കി തൊമ്മൻകുത്തിൽ നെയ്യശ്ശേരി - തേക്കുമ്പൻ റോഡിന് സമീപത്ത് സെന്റ് തോമസ് പള്ളിയുടെ കുരിശാണ് വനം വകുപ്പ് പൊളിച്ചുമാറ്റിയത്. തൊമ്മൻകുത്തിൽ നിന്ന് ആനചാടിക്കുത്തിലേക്ക് പോകുംവഴിയാണ് റോഡരികിലെ സ്വന്തം സ്ഥലത്താണ് കുരിശ് നിലനിന്നിരുന്നത്.

നാൽപ്പതാം വെള്ളിയാഴ്‌ച കുരിശ് വെഞ്ചരിക്കുകയും ഇവിടേക്ക് പള്ളിയിൽ നിന്നു കുരിശിൻ്റെ വഴി നടത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച്‌ച രാവിലെ 11ഓടെയാണ് വണ്ണപ്പുറം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുരിശ് തകർത്തത്.കുരിശ് ഒടിച്ച് നശിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും സ്ഥലത്തുണ്ടായിരുന്ന വിശ്വാസികൾ എതിർത്തതോടെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവന ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. കൈവശരേഖയുള്ള സ്ഥലത്താണ് കുരിശ് സ്ഥാപിച്ചതെന്ന വസ്‌തുത കാറ്റിൽ പറത്തിയായിരുന്നു കിരാത നടപടി. കുരിശ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ നടന്നപ്പോഴോ ഇതുനീക്കം ചെയ്യുന്നതിനു മുമ്പോ യാതൊരു അറിയിപ്പും പള്ളി അധികൃതർക്ക് നൽകിയിരുന്നില്ല.

വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ, ശനിയാഴ്ച ഉച്ചയോടെ പൊളിച്ചു നീക്കി. ജോയിന്റ് വെരിഫിക്കേഷനിൽ ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞ്  വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ തിടുക്കത്തിൽ നടപടി എടുക്കുകയായിരുന്നു. കുരിശ് സ്ഥാപിച്ചതിന് സെന്റ്. തോമസ് പള്ളി വികാരിക്കെതിരെയുൾപ്പെടെ കേസെടുക്കുമെന്ന് കാളിയാർ റേയ്ഞ്ച് ഓഫീസർ പറഞ്ഞു.

എന്നാൽ വനംവകുപ്പിന്റേത് അസാധാരണ നടപടിയെന്നാണ് വിശ്വാസികൾ പറയുന്നു. കാലാകാലങ്ങളായി പള്ളിയുടെ കൈവശമുളള സ്ഥലത്താണ് കുരിശ് നിലനിന്നത്. ഭൂമിയുടെ മുഴുവൻ രേഖകളും എവിടെ വേണമെങ്കിലും ഹാജരാക്കും. വനംവകുപ്പ് നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് പളളി ഭാരവാഹികൾ പറഞ്ഞു. വനംവകുപ്പ് നടപടിക്കെതിരെ അടുത്ത ദിവസം ഇടവക അംഗങ്ങളുടെ യോഗം വിളിച്ച് തുടർ സമരം ശക്തമാക്കാനാണ് വിശ്വാസികളുടെ നീക്കം.

Tags

Related News (48)


Leave a Comment

Your email address will not be published.