സായാഹ്ന വാർത്തകൾ

Photo 3 weeks ago

banner

by Kuriakose Niranam 

March 30 ഞായർ (മീന മാസം 16)

എമ്പുരാൻ സിനിമ,ഖേദം അറിയിച്ച് മോഹൻലാൽ.

മോഹൻലാലിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:

‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെഅത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…സ്നേഹപൂർവ്വം മോഹൻലാൽ'

ഖേദം പ്രകടിപ്പിക്കാതെ പൃഥ്വിരാജ്

സിനിമയുടെ സംവിധായകനെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാഹചര്യം വിശദീകരിക്കേണ്ട പ്രഥ്വിരാജ് ഇപ്പോഴും അതിന് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ടു ജീവപര്യന്തവും 3.85 ലക്ഷം രൂപ പിഴയും.

 പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ടു ജീവപര്യന്തവും 3.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡിഷണൽ സെഷൻസ് ഒന്ന് കോടതി. പിഴത്തുക കുട്ടിക്ക് നൽകണം. 2021 നവംബർ അഞ്ചിന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത‌ കേസിൽ ജഡ്‌ജി ജി.പി. ജയകൃഷ്ണന്റേതാണ് വിധി. 2021 മാർച്ച് ഒന്നു മുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്‌ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും പിന്നീട് സ്മ‌ിത പി. ജോണും കോടതിയിൽ ഹാജരായി.

വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്‌ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും.

വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്‌ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്‌ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പേൽ വീട്ടിൽ ശിവദാസൻ (60) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കോന്നി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് പ്രതി ഇരയാക്കുകയായിരുന്നു.

കേരള പോലീസിന്റെ മികവ്,കുറുവ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ.

ഏതാനും മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവ സംഘത്തിന്‍റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനിലേക്ക് എത്തിയത്. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നകേസിലാണ് അറസ്റ്റ്. 56 കാരനായ കട്ടുപൂച്ചൻ ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. 2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചിരുന്നു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരെ നിരവധി കേസുകളുണ്ട്.

മാലിന്യ നിർമാർജനത്തിൽ 80% പുരോഗതി കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാളെ മാലിന്യമുക്തമായി പ്രഖ്യാപിക്കും.

സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ സംസ്ഥാനമെങ്ങും നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80 ശതമാനം പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.

ഏപ്രിൽ മൂന്നാം തീയതി വരെ റേഷൻ സാധനങ്ങൾ വാങ്ങാം.

മാർച്ച് മാസത്തിലെ റേഷൻ സാധനങ്ങൾ ഏപ്രിൽ മാസം മൂന്നാം തീയതി വരെ വാങ്ങാം.

വക്കം നിയമഭേദഗതി ബില്ല് പാർലമെൻറിൽ പിന്തുണയ്ക്കണമെന്ന് കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവ.

വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ. ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ആവശ്യപ്പെട്ടു. കേരളത്തിലെ എംപിമാർക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിമിഷ പ്രിയയുടെ   വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഇല്ലെന്ന് ഇന്ത്യൻ എംബസി .

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചതായി യമനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.നിലവിൽ വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ലെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജരോം പറഞ്ഞു.

വെള്ളാപ്പള്ളിക്ക് എതിരെ പെന്തിക്കോസ്തു സഭ.

പെന്തക്കോസ്തുകാര്‍ പണം നല്‍കി മതം മാറ്റുന്നുവെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവ സഭ (The Indian Pentacostal Church of God – l PC). വെള്ളാപ്പള്ളിയുടെ പ്രസ്താവന രാഷ്ടീയ ലക്ഷ്യം വെച്ചുള്ളതാണെന്നും, മത ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ഐപിസി നേതൃത്വം വ്യക്തമാക്കി. പെന്തക്കോസ്തുകാര്‍ പണം നല്‍കി ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നതിനെക്കുറിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു.‘ക്രിസ്ത്യാനികളും പെന്തകോസ്തുകാരും ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നുണ്ട്. പെന്തക്കോസ്തുകാര്‍ പണം നല്‍കി ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റുന്നു. അത് പറയാതെ ലവ് ജിഹാദ് ഉണ്ടെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാനാണ്. ലൗ ജിഹാദില്‍ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങള്‍ പുറത്തു പറയാമോ? എന്നാല്‍ ജോര്‍ജ് പറയുന്നത് ശരിയാണെന്ന് ഞാന്‍ സമ്മതിക്കാം’ -ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. ഇതിലെ പെന്തക്കോസ്തുകാര്‍ പണം നല്‍കി മതം മാറ്റുന്നുവെന്ന ആരോപണമാണ് ഐപിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സംഘടിത പെന്തക്കോസ്തുസഭയാണ് കുമ്പനാട് ആസ്ഥാനമായ ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ. അനേകരെ ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുവരുന്നത് പണം നല്‍കിയല്ലെന്നും, സുവിശേഷം പ്രചരിപ്പിക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ ഭാഗമാണെന്നും ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെസി തോമസ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ ആർഎസ്എസ് മുഖപത്രം.

ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ടയാണ് എംപുരാൻ സിനിമയുടേതെന്ന് കുറ്റപ്പെടുത്തി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം.കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് സംവിധായകൻ പൃഥ്വിരാജ് നടപ്പിലാക്കിയത്.മോഹൻലാലിനെ പോലെ പരിചയസമ്പന്നനായ നടൻ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പുറത്തുനിന്ന് കഥ തെരഞ്ഞെടുത്തത് ദുരൂഹമാണ്.സാമൂഹിക ഐക്യത്തിന് ഭീഷണി ഉയർത്തുകയാണ് സിനിമ ചെയ്യുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

എംപുരാൻ സിനിമയുടെ പേരിൽ ആർഎസ്എസിന്റെ കല്ലുകടിയായി പ്രമുഖർ.പൊതു വേദിയിൽ നിന്ന് മാറിനിന്ന് ആരോപണ വിധേയർ.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളീ ഗോപി, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാല്‍ എന്നിങ്ങനെ മലയാള സിനിമയിലെ തലപൊക്കമുള്ളവര്‍, ഒറ്റദിവസം കൊണ്ട്  സിനിമയുടെ പേരിൽ ആര്‍എസ്എസിന്റെ ശത്രുപക്ഷത്ത് എത്തിയിരിക്കുകയാണ്. എംപുരാന്‍ സിനിമയില്‍ ഗോധ്രാകലാപവും തുടര്‍ന്നുള്ള സംഭവങ്ങളും സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി അവതരിപ്പിച്ചതോടെ ഉറഞ്ഞു തുള്ളുകയാണ് ആര്‍എസ്എസ്. സിനിമ ഹിന്ദുവിരുദ്ധവും രാജ്യവിരുദ്ധവും ആണെന്ന് ഔദ്യോഗിക മുഖപത്രം ഓര്‍ഗനൈസറിൽ തെളിച്ച് എഴുതിയത് എല്ലാവർക്കുമുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്.

എംപുരാൻ സിനിമയിൽനിന്ന് 17 ഭാഗങ്ങൾ ഒഴിവാക്കും.

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എമ്പുരാൻ സിനിമയിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കും. 17 രംഗങ്ങളും, ചില പരാമർശങ്ങളും ഒഴിവാക്കുകയും പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റാനുമാണ് തീരുമാനം. ഇതിനിടെ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയും കുടുംബവും ലുലുമാളിൽ എംപുരാൻ സിനിമ കണ്ടു.

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പണം മോഷ്ടിച്ച എസ് ഐ സസ്പെൻഷനിൽ.

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. 

ഇന്നലെയും സംസ്ഥാന വ്യാപകമായി മയക്ക് മരുന്നു പരിശോധന നടന്നു. 117 കേസുകൾ രജിസ്റ്റർ ചെയ്തു.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്.

എംപുരാൻ സിനിമ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ.

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ കുറിച്ചു.എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രിയങ്ക ഗാന്ധി പാണക്കാട് വീട്ടിലെത്തി.

കോൺഗ്രസ് നേതാവ്, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കങ്ങളിലും, മുന്നണിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിൻ്റെ പരിഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്.

പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ കേസെടുത്തു.

തൃശൂരിൽ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. പോലീസ് ഇടപെട്ട് വാഹനം മാറ്റിയപ്പോൾ യുവാവ് പോലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ചതിന് അനീഷിനെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. വാഹന വ്യൂഹത്തിന് അപകടം ഉണ്ടാക്കാൻ ശ്രമിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.മോദിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.

ലുലു ഗ്രൂപ്പ് 50 വീടുകൾ നിർമ്മിച്ചു നൽകും.

വയനാട്ടിലെ മുണ്ടക്കെ – ചൂരൽമല ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 50 വീടുകൾ നൽകും. മുഖ്യമന്ത്രി പിണറായി വിജയനെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

കേരള സ്റ്റോറിക്ക് ഇല്ലാത്ത കട്ടിംഗ് എംപുരാന് എന്തിനെന്ന് മന്ത്രി ശിവൻകുട്ടി.

കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് മന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

മഹിളാപ്രധാന സസ്പെൻഡ് ചെയ്തു.

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌. ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി വഴി ഇരുപത്തഞ്ച് ലക്ഷത്തിൽപരം രൂപയുടെ തിരിമറി നടന്നതായി പരാതിയുണ്ടായിരുന്നു. ഇത് അന്വേഷിച്ച് വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. പാളയംകുന്ന് പോസ്റ്റോഫീസിൽ ആർഡി നിക്ഷേപം നടത്തുന്ന നിക്ഷേപകർ പാളയംകുന്ന് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ്.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയും എംപിയുമായ നടൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ്. തൃശൂർ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡണ്ട്‌ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാനല്ല സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. നവീൻ ബാബുവിൻ്റെ സഹോദരനും നവീൻ ബാബുവിൻ്റെ ഭാര്യയും വീട്ടിൽ വിളിച്ചുചേ‍ർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരെ വീട്ടിലെത്തി വിജിലൻസ് പിടികൂടി.

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

തടഞ്ഞുവെച്ച ഓണറേറിയം കിട്ടിത്തുടങ്ങി.

തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്‌സിയിലെ ആശവർക്കർമാർക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയം തടഞ്ഞു വച്ചത് റിപ്പോർട്ട് ചെയ്തിരുന്നു.

ഉഷ്ണ തരംഗത്തിന് സാധ്യത.

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തര കടലാസ് നഷ്ടമായത് സർക്കാരിൻെറ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ.

സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു.

മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. മ്യാന്‍മാറില്‍ മരണസംഖ്യ 1,600 കവിഞ്ഞതായി മ്യാന്‍മാറിലെ സൈനിക ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കോൺഗ്രസ്.

സ്വജനപക്ഷപാതം, കാര്യനിർവ്വഹണത്തിലെ പിടിപ്പുകേട് എന്നിവയിലൂടെ ബി.ജെ.പി. സർക്കാർ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കോൺ​ഗ്രസ്. സമ്മർദ്ദത്തിലൂടെയും വിഷലിപ്തമായ തൊഴിൽ സാഹചര്യത്തിലൂടെയുമാണ് ജൂനിയർ ജീവനക്കാർ കടന്നുപോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ബംഗളൂരു എഫ് സി സെമിഫൈനലിൽ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്‌സി സെമി ഫൈനലില്‍. സെമിയില്‍ എഫ്‌സി ഗോവയുമായാണ് ബെംഗളൂരുവിന് ഏറ്റുമുട്ടേണ്ടത്.

മുംബൈ ഇന്ത്യൻസ് തോറ്റു.

 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ 41 പന്തില്‍ 63 റണ്‍സെടുത്ത സായ് സുദര്‍ശന്റെ ഇന്നിംഗ്സിന്റെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കാരുണ്യ Result 29-03-2025

1 st Prize:

Rs.8000000/-

KP420046

Consolation Prize:

Rs.8000/-

KN420046 KO420046 KR420046 KS420046 KT420046 KU420046 KV420046 KW420046 KX420046 KY420046 KZ420046

2 nd Prize:

Rs.500000/-

KU755255

3 rd Prize:

Rs.100000/-

KN791549 KO384797 KP581854 KR657819 KS406155 KT121093 KU379856 KV125326 KW963768 KX614764 KY143292 KZ330487

4 th Prize:

Rs.5000/-

0029 0157 1496 1716 1814 3037 3413 3610 4216 5255 5290 5543 6171 6599 6725 8518 8758 9224

5 th Prize:

Rs.2000/-

1035 2248 2376 3313 3394 5651 6324 6614 7992 9387

6 th Prize:

Rs.1000/-

0227 0871 1234 1390 2047 2471 3785 5266 5806 5913 6018 7189 9220 9589

7 th Prize:

Rs.500/-

0120 0626 0681 0841 1016 1061 1237 1279 1292 1553 1569 1717 1775 1952 2229 2234 2247 2341 2528 2605 2651 2773 2917 2982 3073 3091 3163 3320 3450 3482 3652 3737 3742 4079 4270 4565 4979 5016 5045 5113 5634 5657 5737 5974 5981 6521 6817 6930 7073 7116 7278 7389 7443 7477 7509 7541 7571 7646 7749 8291 8488 8559 8616 8629 8945 8969 9218 9312 9356 9384 9439 9444 9446 9494 9503 9611 9659 9781 9836 9991

8 th Prize:

Rs.100/-

0091 0122 0145 0156 0191 0367 0374 0504 0668 0705 0739 0822 1114 1123 1405 1425 1428 1455 1476 1589 1759 2029 2129 2224 2284 2288 2315 2360 2374 2380 2434 2462 2470 2788 2805 2909 2911 2939 3094 3097 3117 3239 3246 3616 3707 3729 3851 3871 4144 4278 4540 4589 4654 4683 4809 5052 5224 5252 5262 5320 5337 5402 5413 5443 5453 5625 5891 5932 6064 6087 6099 6271 6293 6336 6360 6367 6420 6485 6657 6700 6735 6844 6896 6937 7050 7085 7314 7379 7383 7528 7860 7896 7909 7929 8058 8062 8098 8129 8364 8417 8435 8583 8585 8602 8806 9025 9045 9095 9127 9194 9361 9409 9528 9535 9555 9557 9587 9592 9650 9713 9807 9813 9869 9946

Tags

Related News (48)


Leave a Comment

Your email address will not be published.