സ്കൂളുകളിൽ ഇനി പുതിയ സമയക്രമം.

Photo 7 months ago

banner

2025 July 7 തിങ്കളാഴ്ച.

by Kuriakose Niranam 

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം

ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. പൊലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പു വരുത്തണം. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി.

ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെ വിസി നൽകിയ സമയപരിധി അവസാനിച്ചു.

കേരള സർവകലാശാലയിൽ ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെ വിസി നൽകിയ സമയപരിധി അവസാനിച്ചു. അതേസമയം, വിസിയുടെ കാരണം കാണിക്കലിന് ജോ. രജിസ്ട്രാർ മറുപടി നൽകിയില്ല. അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഹരികുമാറിനെതിരായ നടപടി ആലോചിച്ച ശേഷമെന്ന് താൽക്കാലിക വി സി സിസ തോമസ് അറിയിച്ചു. വിസി ഇൻ ചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയിന്റ് റജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിസി നോട്ടീസ് നൽകിയത്.

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം.

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം.

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാനും ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നവരെ എതിര്‍ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം.

ആക്രമത്തെ എതിർത്ത രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്നും ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്നും ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രാഥമിക വോട്ടർ പട്ടിക ഈ ആഴ്ച പ്രസിദ്ധീകരിക്കും.

പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജനത്തിനു ശേഷമുള്ള വോട്ടർമാരുടെ പ്രാഥമിക പട്ടിക ഈയാഴ്ച ഇറങ്ങും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് പട്ടിക പുറത്തിറക്കുക.

അനാസ്ഥ മൂലമാണ് കെട്ടിടം തകർന്നു വീണതെന്ന് രമേശ് ചെന്നിത്തല.

കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പര്‍ വണ്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ പറ്റില്ലെന്നും സിസ്റ്റം ശരിയാക്കാന്‍ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലും മഴയിലും പതിനാല് മരണം.

പെട്ടെന്നുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിലാണ് അപകടം സംഭവിച്ചത്.31 പേരെ കാണാതായിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍.

കോട്ടയം മെഡിക്കല്‍ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ജിതിന്‍ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയിലെടുത്തുകൊണ്ടു പോയപ്പോള്‍ പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു എന്നാണ് കേസ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടപെടാനൊരുങ്ങി ലത്തീൻ സഭ. ഇതിനായി പ്രാദേശിക രാഷ്ട്രീയ സമിതി രൂപീകരിച്ചു. ജനപ്രതിനിധികളായി സഭയിൽ നിന്നുള്ളവരെ കൂടുതലായി എത്തിക്കലാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം. അഞ്ച് മേഖലകളായി തിരിച്ചാണ് പ്രവർത്തനമെന്ന് വികാരി ജനറൽ ഫാദ‍ർ യൂജിൻ പെരേര വ്യക്തമാക്കി. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളിലേക്ക് പരിഗണന ലഭിക്കുന്നില്ലെന്നും വികാരി ജനറൽ വ്യക്തമാക്കി. എണ്ണത്തിൽ കൂടുതലാണെങ്കിലും പ്രധാന പദവി നൽകാത്തത് പരിഹരിക്കാൻ ഇടപെടലേ മാർഗമുള്ളൂവെന്ന് നിലപാടിലാണ് സഭാ നേതൃത്വം. വർക്കല- ചിറയിൻകീഴ്, പുതുക്കുറിച്ചി – കഠിനംകുളം, പള്ളിത്തുറ- വിഴിഞ്ഞം, മലമുകൾ – കഴക്കൂട്ടം, കോട്ടുകാൽ പഞ്ചായത്ത് – കൊളത്തൂർ പഞ്ചായത്ത് എന്നിങ്ങനെയാണ് അഞ്ച് മേഖലകൾ.

സ്ത്രീകളെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടുമെന്നും എന്നാല്‍ കൂടെയുള്ള ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പിപി ദിവ്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

നടപടിയെടുക്കാന്‍ സിപിഎം.

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങള്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികൾ ഇന്ന് ഹാജരാകും.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവർ ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ക്ഷേത്ര ദര്‍ശനത്തിനായ് ഇന്ന് ഗുരുവായൂരിലെത്തും. 

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ക്ഷേത്ര ദര്‍ശനത്തിനായ് ഇന്ന് ഗുരുവായൂരിലെത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കം.

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാന്‍സിലര്‍ സിസ തോമസ് വഴങ്ങിയില്ല. സസ്പെന്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെന്‍ഷന്‍ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നല്‍കിയത്.

വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. 

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ റദ്ദ് ചെയ്തത്. ഇന്നലെ തന്നെ ചുമതലയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് രജിസ്ട്രാര്‍ പ്രൊഫ. അനില്‍കുമാര്‍ ഇന്നലെ 4.30ന് യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു.

ജോയിൻറ് രജിസ്ട്രാരോട് വിസി വിശദീകരണം തേടി.

കെ എസ് അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റതില്‍ ജോയിന്റ് റജിസ്ട്രാരോട് വിസിയുടെ ചുമതലയുള്ള സിസ തോമസ് റിപ്പോര്‍ട്ട് തേടി. ഇന്ന് രാവിലെ 9 മണിക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി തയ്യാറെടുപ്പ് തുടങ്ങുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 10,000 വാര്‍ഡുകളിലും 10 നഗരസഭകളിലും തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലും ജയം ലക്ഷ്യമിട്ട് ബിജെപി സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നു. ഈ മാസം 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ലക്ഷ്യം പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാര്‍ഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുക. 

ബ്ലോഗറെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ചാരപ്രവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരം കേരളത്തിലെത്തിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗര്‍മാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവര്‍ത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. 

നായ് ശല്യത്തിനെതിരെ അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി

കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണം എന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

സനാതനം പഠിക്കുവാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കണമെന്ന് ഗവർണർ.

വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ് വന്നതിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ കുടുംബം.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വന്നതില്‍ ആശ്വാസമെന്ന്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നേരത്തെ വരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതു മനസ്സിലാക്കുന്നു. മകന് സ്ഥിര സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിന്റെ ദുഃഖത്തില്‍ ഒപ്പം നിന്നതില്‍ നന്ദി അറിയിക്കുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു.

ആളെക്കൊല്ലി കടുവയെ പിടികൂടി,ഇനി തുറന്നുവിടില്ല.

മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ് എന്നാല്‍ കടുവ കൂട്ടില്‍ ആയത് 53-ാം ദിനമാണ്. കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാന്‍ സമ്മതിച്ചത്.

തരംതാഴ്ത്തിയ എ വി ജയനുമായി ചര്‍ച്ച നടത്തി സിപിഎം നേതാക്കള്‍. 

വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചര്‍ച്ച നടത്തി സിപിഎം നേതാക്കള്‍. മന്ത്രി ഒ ആര്‍ കേളു , സി കെ ശശീന്ദ്രന്‍ എന്നിവരാണ് എ വി ജയനുമായി ചര്‍ച്ച നടത്തിയത്. തരംതാഴ്ത്തല്‍ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തിനും പിന്നാലെ ആണ് നീക്കം. തരം താഴ്ത്തിയ നടപടിക്കെതിരെ എ വി ജയന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിയുടെ  മകനും പനി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

പിഴ ചുമത്തിയത് വിവാദമായി.

 മണ്ണാര്‍ക്കാട് എം എല്‍ എ എന്‍. ഷംസുദ്ദീന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് നഗരസഭയുടെ നോട്ടീസ്. വടക്കുമണ്ണത്ത് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനാണ് നഗരസഭ പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഇവിടെ സ്ഥാപിച്ച രണ്ട് ബോര്‍ഡുകള്‍ക്കായി 10,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

ന്യൂനമർദ്ദം രൂപം കൊണ്ടു,മഴ കൂടും.

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും.

അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്റെ ജഡം അടിഞ്ഞു.

അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം മറവുചെയ്യും.മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.

തൃശൂര്‍ നെല്ലങ്കരയിലെ തെരുവിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് നല്‍കി നാട്ടുകാര്‍,അനുവദിക്കാതെ സിറ്റി പോലീസ് കമ്മീഷണർ.

ഗൂണ്ടകള്‍ പൊലീസ് ജീപ്പ് ആക്രമിച്ച വൈലോപ്പിള്ളി നഗറിലെ സ്ട്രീറ്റിനാണ് നാട്ടുകാര്‍ ‘ഇളങ്കോ’ നഗര്‍ എന്നു പേരിട്ടത്. ഗൂണ്ടകളെ അമര്‍ച്ച ചെയ്തതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍ കമ്മീഷണറുടെ പേര് തെരുവിന് ഇട്ടത്. എന്നാല്‍ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് വഴങ്ങി നാട്ടുകാര്‍ ഉടനെ തന്നെ ബോര്‍ഡ് നീക്കം ചെയ്തു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കൈയ്യടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ പ്രതികരണം.

അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

സുന്നത്ത് കര്‍മത്തിനായി അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ചേളന്നൂര്‍ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കേടായ വിമാനം നന്നാക്കുവാൻ  ശ്രമം തുടങ്ങി.

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര്‍ ബസില്‍ മടങ്ങി. യുദ്ധ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം.

സൊമാറ്റോ മാനേജ്മെന്റിന്റെ ചൂഷണങ്ങൾക്കെതിരെ തൊഴിലാളികൾക്ക് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു.

സൊമാറ്റോ മാനേജ്‌മെന്റിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്‌സ് വേള്‍ഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തടഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം. റോയിട്ടേഴ്സ് ഏഷ്യ എന്ന ഏഷ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ റോയിട്ടേഴ്സിനെതിരായ എക്സ് നടപടിയില്‍ പങ്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

വോട്ടർ പട്ടിക പുതുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാന്‍ സുപ്രീം കോടതി അധികൃതര്‍. 

ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാന്‍ സുപ്രീം കോടതി അധികൃതര്‍. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതര്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. വിരമിച്ചശേഷം വസതിയില്‍ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറില്‍ ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയില്‍ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.

പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന. 

പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന. പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമക്ക് അധികാരമില്ലെന്നും 700 വര്‍ഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സു ഫെയ് ഹോങ് വ്യക്തമാക്കി.

ജനസംഖ്യ വർദ്ധിപ്പിക്കാൻ നടപടികളുമായി റഷ്യ.

ജനനനിരക്ക് കുറയുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നല്‍കും. 

വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. 

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 വിമാനത്തിലാണ് ഫയര്‍ അലാറം മുഴങ്ങിയത്. എമര്‍ജന്‍സി സംഘം എത്തുമ്പോഴേക്കും പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

അമേരിക്കയിലെ ടെക്സസിൽ  ഉണ്ടായ  പ്രളയത്തില്‍ മരണ സംഖ്യ 43 ആയി. 

ടെക്സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 43 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കാണാതായ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 27 പേരെ കാണാതായി. മരിച്ചവരില്‍ 28 മുതിര്‍ന്നവരും 15 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള വേനല്‍ക്കാല ക്യാമ്പിലെ 27 പെണ്‍കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആയത്തുള്ള അലി ഖമനേയി പൊതുവേദിയില്‍. 

ഇസ്രയേലുമായി സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയില്‍. ടെഹ്റാനില്‍ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടു.

ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള സമാധാന ചര്‍ച്ച ഖത്തറില്‍ നടക്കാനിരിക്കേ ഗാസയില്‍ ഹമാസിന്റെ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദ് അലി സാലേഹും കൂട്ടാളികളും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഭക്ഷണവിതരണ ശാലയില്‍ നടന്ന ആക്രമണത്തിലാണ് ഹമാസിന്റെ നാവിക കമാന്‍ഡറും ഹമാസുമായി ബന്ധമുള്ള മറ്റ് 24 പേരും കൊല്ലപ്പെട്ടതെന്നാണ് വിവരം.

പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഇലോണ്‍ മസ്‌ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് വിട്ട് ചൊവ്വയില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നാണ് മസ്‌കിന്റെ പുതിയ പ്രതികരണം. ട്രംപ് ഭരണകൂടം ബഹിരാകാശ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മസ്‌കിന്റെ വാക്കുകള്‍.

ഇന്ത്യക്ക് 336 റണ്‍സിന്റെ  ജയം. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ ആധികാരിക ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി 72 ന് 3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. 

സമൃദ്ധി Result 06-07-2025

1 st Prize:

Rs.10000000/-

MW501046

Consolation Prize:

Rs.5000/-

MN501046 MO501046 MP501046 MR501046 MS501046 MT501046 MU501046 MV501046 MX501046 MY501046 MZ501046

2 nd Prize:

Rs.2500000/-

MR594475

3 rd Prize:

Rs.500000/-

MY692189

4 th Prize:

Rs.5000/-

0012 0875 1027 1385 2216 2425 3573 4234 5058 5423 5885 6189 6340 6638 6778 6934 7502 7925 8454 8637

5 th Prize:

Rs.2000/-

0391 1081 2063 4573 6511 9552

6 th Prize:

Rs.1000/-

0218 0609 0653 0913 1297 1796 1929 1934 2170 3744 3972 4008 4212 4269 5055 5616 5790 6817 6819 7169 7393 7812 8014 8146 8308 8366 8904 9081 9358 9933

7 th Prize:

Rs.500/-

0163 0435 0446 0752 0923 0937 1338 1350 1389 1497 1504 1570 1642 1905 1947 2180 2182 2228 2470 2528 3258 3283 3300 3431 3471 3493 3824 3941 4004 4132 4232 4524 4561 4630 4678 4907 5065 5252 5256 5333 5349 5557 5740 5820 5823 5870 5898 5971 6171 6559 6584 6731 6755 6757 6989 7018 7053 7200 7435 8049 8110 8371 8523 8640 8698 9091 9126 9236 9275 9490 9513 9586 9909 9925 9958 9973

8 th Prize:

Rs.200/-

0014 0044 0328 0493 0664 0884 1007 1054 1086 1163 1181 1368 1399 1968 2035 2080 2150 2187 2279 2304 2475 2569 2611 2656 2879 2926 3495 3515 3549 3714 3738 3774 3815 4290 4353 4461 4651 4665 4769 4909 5009 5026 5127 5204 5434 5517 5587 5589 5706 5716 5720 5805 5815 5821 5961 6065 6291 6349 6373 6379 6542 6544 6753 6787 6790 6807 6890 7359 7443 7462 7689 7849 7979 8232 8261 8388 8390 8427 8526 8650 8943 8969 8974 9175 9426 9505 9598 9648 9712 9739 9750 9809

9 th Prize:

Rs.100/-

0011 0037 0111 0139 0144 0158 0253 0517 0556 0620 0766 0852 0897 0914 0952 0963 1039 1062 1138 1170 1196 1286 1360 1394 1430 1449 1492 1600 1624 1649 1701 1733 1739 1786 1855 1896 1909 1991 2010 2091 2195 2260 2272 2313 2361 2403 2421 2564 2596 2608 2686 2710 2771 2835 2839 2900 2952 3169 3400 3411 3481 3574 3648 3655 3695 3835 3894 3935 4040 4058 4115 4449 4527 4560 4580 4647 4692 4800 4878 4900 4941 5093 5134 5215 5330 5401 5472 5621 5638 5688 5723 5760 5769 5819 5875 5894 6154 6240 6255 6445 6464 6489 6513 7068 7078 7146 7178 7228 7230 7367 7375 7408 7413 7468 7471 7804 7922 8006 8114 8277 8358 8379 8405 8476 8513 8538 8547 8549 8658 8686 8794 8841 8932 8981 9111 9145 9149 9320 9321 9484 9508 9530 9532 9545 9664 9857 9871 9950 9965 9996

Related News (72)


Leave a Comment

Your email address will not be published.