ഇന്നുമുതൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ആരംഭിച്ചു..
Photo 8 months ago
2025 Jun 21 ശനി
by Kuriakose Niranam
ഇന്ന് മുതല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിച്ചു.ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.
2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്ഥാൻ നാമനിർദ്ദേശം ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടൂത്ത് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്ഥാൻ നാമനിർദ്ദേശം ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശം.
സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്നാണ് വിവരം. ഏപ്രിൽ 24 ന് തന്നെ പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. എന്നാൽ ശാരദ മുരളീധരൻ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി. എന്നാൽ ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം രണ്ട് മതിയെന്ന് ഉത്തരവിറക്കി. ഇതിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ജയതിലകിൻ്റെ അധ്യക്ഷതയിൽ പുതിയ സമിതി മെയ് 5 ന് യോഗം ചേർന്ന് എൻ പ്രശാന്തിൻ്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട് എന്നാൽ ആ അനുമതി തേടിയതായി രേഖകളിലില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്നു ലക്ഷത്തിലധികം ആളുകൾ യോഗാ സംഗമത്തിൽ പങ്കെടുത്തു.
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്നു ലക്ഷത്തിലധികം ആളുകൾ യോഗാ സംഗമത്തിൽ പങ്കെടുത്തു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം.
അമിത്ഷായിക്കെതിരെ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ അമിത്ഷായിക്കെതിരെ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ദരിദ്രരെ ഈ ഭാഷ പഠിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നില്ലെന്നും കാരണം അത് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരെ ശക്തിപ്പെടുത്തുമെന്നും എന്നാല്‍ ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ടെന്നും അത് പൊന്നുപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇംഗ്ലീഷ് ഒരു അണക്കെട്ടല്ല, അതൊരു പാലമാണെന്നും ഇംഗ്ലീഷ് നാണക്കേടല്ല, അത് ശക്തിയാണെന്നും ഇംഗ്ലീഷ് ഒരു ചങ്ങലയല്ല, ചങ്ങലകള്‍ പൊട്ടിക്കാനുള്ള ഉപകരണമാണെന്നും ഇന്നത്തെ ലോകത്ത്, ഇംഗ്ലീഷ് നിങ്ങളുടെ മാതൃഭാഷ പോലെ പ്രധാനമാണെന്നും രാഹുല്‍ വ്യക്തമാക്കി.
നാലരവയസ്സുകാരിയെ പുലി പിടിച്ചു.
മലക്കപ്പാറ വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലെ തോട്ടംതൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകള്‍ റുസിനിയെയാണ് ആക്രമിച്ചത്. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമപരമായി നേരിടാൻ സര്‍ക്കാര്‍ നീക്കം.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമപരമായി നേരിടാൻ സര്‍ക്കാര്‍ നീക്കം. നിയമ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നിലപാട് രാജ് ഭവനെ അറിയിക്കും.
ഗവര്‍ണര്‍ക്കെതിരെ പ്രതികരണവുമായി കെ സി വേണുഗോപാല്‍.
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നുവെന്നും വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സസ്പെന്‍ഷന് പിന്നില്‍ നടന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്.
തന്റെ സസ്പെന്‍ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയതെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.
ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു.
ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവില്‍ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു. ഡോ. വിനയ് ഗോയലിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് അഡീ. ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.
കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു.
കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാര്‍പ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടെണ്ണവും കന്റോണ്‍മെന്റ് പരിധിയില്‍ ഒന്നുമാണ് നിര്‍മ്മിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്.
കുട്ടനാട്ടിൽ ഇന്നും അവധി .
കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു.
എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.
പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം
ഇടുക്കിജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കരയിലുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.
കൊട്ടാരക്കരയിലുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അടൂര്‍ എആര്‍ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.
കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുകുട്ടന്‍ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേരുടെ ഡിഎന്‍എ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയര്‍ബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയില്‍ വീഴച്ച വരുത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പറത്തുവന്നു.
ഇന്ത്യക്കായി ഇറാൻ വ്യോമ പാത തുറന്നു.
ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.
ഇറാനിൽ നിന്നുള്ള ആദ്യ വിമാനം എത്തി.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ഇന്ന് വൈകുന്നേരവും ഇന്ത്യയിലെത്തും. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.
മലയാളി ദമ്പതികൾ ബൈക്ക് അപകടത്തിൽ മരിച്ചു.
മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈഡ് സീറ്റ് നൽകാത്തതിൽ യാത്രക്കാരന് ബിജെപിക്കാരുടെ മർദ്ദനം.
വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഹൈക്കോടതി.
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാല്‍ താന്‍ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
വിമാനം റദ്ദാക്കി.
എയര്‍ ഇന്ത്യയുടെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള ഇന്‍ബൗണ്ട് യാത്രയില്‍ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പൂനെയില്‍ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.
കാനഡയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം വരുന്നു.
പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവര്‍ത്തിക്കുമെന്ന് ഒരു പ്രധാന സര്‍ക്കാര്‍ പിന്തുണയുള്ള ട്രയലില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തെളിഞ്ഞത്.
സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങൾ പാകിസ്ഥാന് .
40 ഷെന്‍യാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന പാകിസ്ഥാന് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ, സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെടും.ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്.
മുന്നറിയിപ്പുമായി പാകിസ്ഥാൻ സൈനിക മേധാവി.
ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.
ഇസ്രായേലിൽ വീണ്ടും ഇറാന്റെ ആക്രമണം.
അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലില്‍ വീണ്ടും ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം.
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ .
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷ കൗണ്‍സില്‍ മേധാവി വ്യക്തമാക്കി
അപലപിക്കണമെന്ന് ഇസ്രായേൽ.
ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഇസ്രയേല്‍ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നല്‍കുന്ന ആശുപത്രിയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇസ്രയേലിനെ പരിഹസിച്ച് തുർക്കി പ്രസിഡൻറ് എര്‍ദോഗന്‍.
ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ഗാസയില്‍ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകര്‍ത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതില്‍ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായി ചർച്ച അവസാനിച്ചു.
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
അണുവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാൻ.
ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേല്‍ ആണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
ഇസ്രയേലിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിൽ ആണവോർജ ഏജൻസി.
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി. ആക്രമണം ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.
ആദ്യ ജയം സ്വന്തമാക്കി നീരജ് ചോപ്ര.
പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ എറിഞ്ഞ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 87.88 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ രണ്ടാമതെത്തി..
ഇന്ത്യ മികച്ച സ്കോറിലേക്ക്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്.
സുവർണ്ണ കേരളം Result 20-06-2025
1 st Prize:
Rs.10000000/-
RP181790
Consolation Prize:
Rs.5000/-
RN181790 RO181790 RR181790 RS181790 RT181790 RU181790 RV181790 RW181790 RX181790 RY181790 RZ181790
2 nd Prize:
Rs.3000000/-
RR738250
3 rd Prize:
Rs.500000/-
RZ235226
4 th Prize:
Rs.5000/-
0192 1849 2260 2348 2370 2704 3344 4278 4549 6235 6559 6610 7213 7349 8057 8466 8626 8765 9048 9310
5 th Prize:
Rs.2000/-
0852 3011 3398 6067 6123 8972
6 th Prize:
Rs.1000/-
0035 0254 0741 0779 1296 1476 1556 2046 2364 2398 2474 2493 2575 4109 4516 4693 4897 4912 5104 5436 6040 6593 6652 6931 7348 7424 7525 7540 7670 8244
7 th Prize:
Rs.500/-
0033 0251 0380 0597 0651 0720 0893 0947 0949 0955 1099 1199 1393 1537 1936 1956 2003 2436 2489 2562 2758 2813 2833 2929 3053 3058 3077 4072 4140 4182 4209 4366 4400 4608 4669 4670 4701 4716 4858 5018 5165 5514 5832 5857 6044 6092 6780 6851 7013 7144 7308 7351 7396 7428 7455 7520 7625 7676 7800 7817 7836 7871 7885 8097 8230 8345 8374 8622 8814 8968 9370 9559 9667 9701 9727 9971
8 th Prize:
Rs.200/-
0077 0246 0444 0499 0527 0627 0661 0764 1022 1206 1300 1743 1797 1830 1921 1948 1960 1968 2045 2214 2265 2347 2516 2601 2602 2753 2976 3051 3054 3108 3276 3312 3498 3562 3597 3643 3665 4016 4017 4390 4415 4429 4528 4637 4768 4812 4817 4846 4855 4920 4953 5126 5225 5450 5566 5757 5768 5861 5966 6038 6157 6188 6231 6275 6705 6771 6826 6901 7131 7338 7358 7531 7680 7840 7875 7922 8210 8218 8280 8287 8329 8375 8453 8643 8963 9028 9037 9423 9518 9665 9927 9928
9 th Prize:
Rs.100/-
0075 0188 0267 0337 0432 0695 0696 0713 0796 0858 0915 0976 1207 1242 1243 1362 1472 1479 1506 1628 1641 1725 1824 1826 1965 2053 2088 2123 2150 2189 2202 2225 2280 2356 2366 2387 2507 2716 2732 2746 2763 2804 2917 2986 3026 3056 3076 3254 3287 3370 3437 3457 3800 3846 3847 3932 4044 4070 4125 4126 4380 4407 4539 4777 4811 4866 4870 4968 4975 5027 5043 5093 5181 5302 5341 5461 5550 5657 5674 5683 5722 5801 5877 5971 6194 6251 6304 6344 6345 6357 6491 6573 6579 6625 6656 6676 6836 7019 7067 7095 7106 7284 7440 7511 7543 7586 7636 7637 7657 7744 7783 7844 7868 7886 7936 7976 8014 8024 8032 8089 8356 8371 8447 8512 8532 8576 8589 8604 8773 8806 8850 8901 9060 9156 9181 9368 9376 9556 9688 9695 9789 9809 9835 9943
Leave a Comment
Your email address will not be published.