വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍.
Photo 6 months ago
2025 മെയ് 11 ഞായറാഴ്ച
by Kuriakose Niranam
മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന്.
ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിൽ ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന നടക്കും. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി.
ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികർ സംയമനം പാലിക്കണമെന്നും, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന് നിർദ്ദേശം നൽകിയത്.
ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ജലവൈദ്യുതി ഡാമിന്‍റെ ഒരു ഷട്ടറും കൂടി തുറന്ന് ഇന്ത്യ.
പാകിസ്ഥാനിലേക്ക് ജലമൊഴുകുന്ന ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ജലവൈദ്യുതി ഡാമിന്‍റെ ഒരു ഷട്ടറും കൂടി തുറന്ന് ഇന്ത്യ. ചെനാബ് നദിയിലെ മറ്റൊരു അണക്കെട്ടായ സലാൽ അണക്കെട്ടിന്റെയും കൂടുതൽ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ സ്ഥിതി ചെയ്യുന്ന സലാർ അണക്കെട്ടിന്റെ 12 ഷട്ടറുകളാണ് തുറന്നത്. മഴ ശക്തമായതോടെയാണ് ഷട്ടറുകൾ തുറക്കേണ്ടിവന്നതെന്നാണ് വിശദീകരണം. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.
ഇന്ത്യ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ സാധാരണ നിലയിലായി.
ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍. പാക് വാര്‍ത്താ വിനിമയ മന്ത്രി അതാവുള്ള തരാറാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിമാന സര്‍വീസ് പാക്കിസ്ഥാന്‍ പുനരാരംഭിച്ചെന്നും സൂചനയുണ്ട്. പാക് വ്യോമ മേഖലയില്‍ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇടവപ്പാതി ഇത്തവണ കേരളത്തില്‍ നേരത്തേ എത്തുമെന്ന് സൂചന.
27-ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. ഇത്തവണ കേരളം ഉള്‍പ്പെടുന്ന തെക്കന്‍മേഖലയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞവര്‍ഷം മേയ് 31-നാണ് കാലവര്‍ഷം എത്തിയത്. കേരളത്തില്‍ ഈയാഴ്ച കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാല്‍ 13 മുതല്‍ പടിഞ്ഞാറന്‍കാറ്റ് ശക്തിപ്രാപിക്കും. അതിനുശേഷം കൂടുതല്‍ മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍കാറ്റ് ശക്തമാകുന്നതോടെ ചൂടിനും ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി നീത കെ. ഗോപാല്‍ പറഞ്ഞു. ഞായറാഴ്ചവരെ കനത്തചൂടിന് മുന്നറിയിപ്പുണ്ട്. 13-ഓടെ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 13 ന് തന്നെ നടക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിൽ സർക്കാരിന്റെ വാർഷിക പരിപാടികൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ നടത്താൻ വീണ്ടും തീരുമാനമായത്.
ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു.
തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്ത് യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു. യുദ്ധവിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ.ഗോപിനാഥ്, സുജോ എന്നിവര്‍ അടക്കം ആറു പേരെ കരുതല്‍ തടങ്കലിലെടുത്തു. യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ എത്തിയവരായിരുന്നു ഇവര്‍.
തമിഴ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാര്‍ നിശ്ചയിച്ചതില്‍ കേരള സര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി രജിസ്ട്രാര്‍ക്ക് വിശദീകരണം നല്‍കി. തമിഴ് പ്രസിദ്ധീകരണത്തിലെ വിവാദ ലേഖനം ആസ്പദമാക്കി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ച ഗവേഷക വിദ്യാര്‍ഥി മാപ്പ് ചോദിച്ചെന്നും വകുപ്പ് മേധാവി റജിസ്ട്രാറെ അറിയിച്ചു. രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് കൈമാറി.
കെ. സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് പോസ്റ്റര്‍.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് പോസ്റ്റര്‍. പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവില്‍ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രം ഭരിക്കാമെന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ.
കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിയ്ക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ക്രൈസ്തവ സഭയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെ.പി.സി.സി പ്രസിഡന്റായി പ്രതിഷ്ഠിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
എസ്എസ്എല്‍സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയി.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.
പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു.
ജമ്മുവിലെ ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ചത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.
പാകിസ്ഥാനെ ‘ഔദ്യോഗിക യാചകര്‍’ എന്ന് വിളിച്ച് ഒവൈസിയുടെ പരിഹാസം.
പാകിസ്ഥാന്‍ മനുഷ്യരാശിക്ക് ഭീഷണിയാണെന്നും പാകിസ്ഥാന്റെ ആണവ ആയുധങ്ങള്‍ നിരായുധീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗോള ശക്തികള്‍ മുന്നോട്ടുവരണമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ പാക്കേജ് നേടിയ പാകിസ്ഥാനെ ‘ഔദ്യോഗിക യാചകര്‍’ എന്ന് അഭിസംബോധന ചെയ്തായിരുന്നു ഒവൈസിയുടെ പരിഹാസം.
ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ.
ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുന്നെയാണ് ഈ പരാമര്‍ശം. തന്ത്രപ്രധാന വ്യോമത്തവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയെന്നും റാവല്‍പിണ്ടിയും സിയാല്‍കോട്ടുമടക്കമുള്ള കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു.
പേടകം അപകടരഹിതമായി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.
സോവിയറ്റ് കാലഘട്ടത്തിലെ ബഹിരാകാശ പേടകം കോസ്മോസ് 482 ഭൂമിയിൽ തകർന്നുവീണതായി സ്ഥിരീകരണം. 53 വർഷം പഴക്കമുള്ള ശീതയുദ്ധകാലത്തെ സോവിയറ്റ് ബഹിരാകാശ പേടകമാണ് ഭൂമിയിൽ പ്രവേശിച്ച ശേഷം കടലിൽ വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.24ന് ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാനിന് 560 കിലോമീറ്റർ സമീപത്താണ് പേടകം വീണത്. 1972-ൽ വിക്ഷേപിച്ച പേടകം തകരാറിലാവുകയും 53 വർഷം ഭ്രമണപഥത്തിൽ തുടരുകയും ചെയ്തു
ആക്രമണത്തെ ന്യായീകരിച്ച് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി.
ഇന്ത്യക്ക് എതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ച് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പരമാധികാരം സംരക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും തക്ക രീതിയില്‍ പ്രതികരിക്കുക മാത്രമാണ് പാകിസ്താന് മുന്നിലെ മാര്‍ഗമെന്നും പാക് പ്രസിഡന്റ് പറഞ്ഞു.
റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടർന്നു കാണികൾ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്.
പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. എൽഇഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ തിരുവനന്തപുരം വെള്ളല്ലൂർ ഊന്നൻകല്ലിൽ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് വ്യാഴാഴ്ച സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചത്. രാത്രി 8നു ആരംഭിക്കും എന്നയിച്ച പരിപാടി 10 മണി കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഇതോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ജനക്കൂട്ടം സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞു. തടയാനെത്തിയ പൊലീസിനു നേരെ ചെളി വാരി എറിയുകയും ചീത്ത വിളിക്കുകയും ചെയ്തു. തെറി വിളിച്ചും ആളുകൾ പ്രതിഷേധിച്ചു. മൈക്കും ലൈറ്റും
ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് റഷ്യ.
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് അറിയിച്ചു. നിലവിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് പോകുമെന്നും റഷ്യന്‍ മന്ത്രി അറിയിച്ചതായി സേത്ത് പിടിഐയോട് പറഞ്ഞു.
പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷം.
ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര കലാപവും രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രാജ്യത്ത് 39 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചു.
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു.
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തിന് ഡൊണാള്‍ഡ് ട്രംപു ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ട്.
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ചരിത്രം കുറിക്കുന്ന വമ്പന്‍ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുങ്ങുന്നുവെന്നു റിപ്പോര്‍ട്ട്. ഈ മാസം ഗള്‍ഫ് – അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുാന്‍ സൗദിയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിച്ചേക്കും.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ അടുത്ത ആഴ്ച്ച പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തലിന് സമ്മതിച്ചതിനെ തുടര്‍ന്നാണിത്.
Leave a Comment
Your email address will not be published.