സ്വര്‍ണവില കുതിക്കുന്നു, പവന് 72,120 രൂപ!
Photo 13 hours ago

2025 April 21/മേട മാസം-8-തിങ്കളാഴ്ച
by Kuriakose Niranam
കൊച്ചി:കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന്‍ വില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ നല്കേണ്ടത് 9,015 രൂപയാണ്. പവന്‍ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,410 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര സ്വര്‍ണവില 3,284 ഡോളറിലാണ്. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ വരുന്നുണ്ട്. ഈ സമയത്ത് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് വില്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരേക്കാള്‍ നിക്ഷേപത്തിനായി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചിരുന്ന ഒരുവിഭാഗം സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഈ മാസമാണ് സ്വര്‍ണം ആദ്യമായി പവന് 70,000 രൂപ കടക്കുന്നത്. ഏപ്രില്‍ ഒന്നിന് വില 68,080 രൂപയിലായിരുന്നു. ഏപ്രില്‍ എട്ടിലേക്ക് എത്തിയപ്പോള്‍ പവന്‍ വില 65,800 ആയി താഴ്ന്നിരുന്നു. എന്നാല്‍ പിന്നീടൊരു കുതിപ്പായിരുന്നു. 12 ദിവസം കൊണ്ട് 6,320 രൂപയാണ് കയറിയത്.
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു.എല്ലാ വാർത്തകളും കാണാം.ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment
Your email address will not be published.