വില വർദ്ധനക്കിടയിലും സ്വർണം വാരിക്കൂട്ടി റിസർവ് ബാങ്ക്.

Photo 2 days ago

banner

2025 April 19-മേടമാസം 6 ശനിയാഴ്ച

by Kuriakose Niranam 

ആഗോള തലത്തില്‍ വില കുതിച്ചുയരുന്നതിനിടെ സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024ല്‍ മാത്രം 72.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് ഇരട്ടിയായി. ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയതില്‍ രണ്ടാംസ്ഥാനത്താണ് ആര്‍.ബി.ഐ. പോളണ്ടാണ് ഇക്കാര്യത്തില്‍ മുന്നില്‍. 2024ല്‍ 89.54 ടണ്‍ സ്വര്‍ണമാണ് പോളണ്ട് വാങ്ങിയത്. തുര്‍ക്കി അവരുടെ ശേഖരത്തിലേക്ക് 74.8 ടണ്‍ സ്വര്‍ണമാണ് അധികമായി എത്തിച്ചത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 11 മാസവും ആര്‍.ബി.ഐ സ്വര്‍ണം വാങ്ങിയിരുന്നു. അടുത്ത കാലത്തുള്ള ഏറ്റവും വലിയ വാങ്ങലുകളിലൊന്നാണിത്. മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയത് 2021ലായിരുന്നു. അന്ന് 77.5 ടണ്‍ സ്വര്‍ണമാണ് ആര്‍.ബി.ഐ ശേഖരത്തിലെത്തിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കനുസരിച്ച് യു.എസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ളത്. 2024ല്‍ ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെല്ലാം ചേര്‍ന്ന് 1,045 ടണ്‍ സ്വര്‍ണം അധികമായി ശേഖരത്തിലെത്തിച്ചു.

ഇന്നത്തെ എല്ലാ വാർത്തകളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രായേലിൽ വഖഫിന് സംഭവിച്ചത് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Tags

Related News (48)


Leave a Comment

Your email address will not be published.