അൽ-അക്സാ മുസ്ളിം മോസ്കിൽ പ്രാർത്ഥന നടത്താൻ യഹൂദരെ അനുവദിച്ചു.

Photo 2 months ago

banner

2025 April 19-മേടം 6 SATURDAY

by Kuriakose Niranam 

ഇസ്രായേലിലെ അൽ-അക്സാ മുസ്ളിം മോസ്കിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ 1,000-ത്തിലധികം ജൂത വിശ്വാസികളെ അനുവദിച്ചു.

180 പേർ വരെ ഉൾപ്പെടുന്ന സംഘങ്ങളായാണ് വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാൻ ഇസ്രയേൽ അനുമതി നൽകിയത്. പ്രാർത്ഥനയ്ക്കായി ആദ്യമായിട്ടാണ് ജൂതന്മാർക്ക് അനുമതി നൽകിയത്. ഇത് ജൂതന്മാരെയും ക്രിസ്ത്യാനികളെയും സംബന്ധിച്ച് വലിയ ഒരു നേട്ടമായി കരുതുന്നു.

മുസ്ലിം രാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് സൗദി അറേബ്യ ഇതിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കരുതിയിരുന്നെങ്കിലും, പ്രധാനപ്പെട്ട മുസ്ലീം രാജ്യങ്ങൾ ഒന്നും ഇതിൽ പ്രതിഷേധമുയർത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.

ഇസ്രയേലിന്റെ അധീനതയിലും ഇസ്രായേലി സുരക്ഷാ സംവിധാനത്തിലും ആണെങ്കിലും ടെമ്പിൾ മൗണ്ട് എന്ന പ്രദേശം ഇസ്ളാം വഖഫായി കരുതി ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.

പഴയ ജറുസലേം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഒരു പ്രദേശമാണ് ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്നത്. ഇവിടെ രണ്ട് മുസ്ലിം മോസ്കുകൾ കാണപ്പെടുന്നു

അബ്രഹാം തന്റെ മകൻ ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോയ സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം ജൂതമതത്തിലും ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. യഹൂദരുടെ ഒരു പള്ളി ഈ പ്രദേശത്ത് ഉണ്ടായിരുന്നെന്നും അത് നശിപ്പിച്ചിട്ടാണ് മോസ്കുകൾ പണിതത് എന്നും കരുതപ്പെടുന്നു.

ഇസ്ലാമിൽ, ടെമ്പിൾ മൗണ്ട് ഇസ്ലാമിക കലണ്ടറിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സംഭവങ്ങളിലൊന്നായ മുഹമ്മദ് നബിയുടെ ജറുസലേമിലേക്കുള്ള യാത്രയുടെ സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു. 

സുന്നി മുസ്ലീങ്ങൾക്കിടയിൽ, ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും പുണ്യസ്ഥലമായി ഇത്. ഇവിടെ സ്ഥിതി ചെയ്യുന്ന പള്ളിക്ക് അൽ-അക്സാ മോസ്ക് എന്നാണ് അറിയപ്പെടുന്നത്.

ജൂത, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് ഒന്നുപോലെ പ്രാധാന്യമുള്ള സ്ഥലം ആയതിനാൽ ലോകത്തിലെ ഏറ്റവും വിവാദപരമായ മത സ്ഥലങ്ങളിൽ ഒന്നായി ടെമ്പിൾ മൗണ്ട് കണക്കാക്കപ്പെടുന്നു. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും സ്ഥലം സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും പ്രാർത്ഥന നിരോധിച്ചിരുന്നു.ഇതാണ് ഇപ്പോൾ ഇസ്രയേൽ നീക്കം ചെയ്തത്. 

1967 ലെ യുദ്ധത്തിനുശേഷം ഇസ്രായേൽ നിയന്ത്രണം കൈമാറിയതിനുശേഷം ടെമ്പിൾ മൗണ്ടിന്റെ ദൈനംദിന ഭരണം നിയന്ത്രിക്കുന്നത് ജറുസലേം ഇസ്ലാമിക് വഖഫാണ്, എന്നിരുന്നാലും ഇസ്രായേലി സുരക്ഷാ സേന സ്ഥലത്ത് സാന്നിധ്യം നിലനിർത്തുകയും പ്രവേശന പോയിന്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

മുൻകാലങ്ങളിൽ ഇസ്രായേലി, പലസ്തീൻ സന്ദർശകർ തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലുകളുടെ കേന്ദ്രമായിരുന്നു ഈ സ്ഥലം, വർദ്ധിച്ചുവരുന്ന പിരിമുറുക്ക സമയത്ത് ഇത് പ്രവേശനത്തിനായി അടച്ചിട്ടിരുന്നു, 2021 മെയ് മാസത്തിൽ, ടെമ്പിൾ മൗണ്ടിൽ ഇസ്രായേൽ പോലീസ് പലസ്തീൻ കലാപകാരികളുമായി ഏറ്റുമുട്ടുകയും അൽ-അഖ്‌സ പള്ളിയിൽ പ്രവേശിച്ച് കെട്ടിടത്തിനുള്ളിൽ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തപ്പോൾ സംഘർഷം പുതിയ ഉയരങ്ങളിലെത്തിയിരുന്നു.

Tags

Related News (48)


Leave a Comment

Your email address will not be published.