ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു.

Photo 7 months ago

banner

by Kuriakose Niranam 

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു. ഈ മാസം ഇതുവരെ 4,360 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്.

ഇന്നത്തെ എല്ലാ പ്രധാന വാർത്തകളും കാണാം.Click here

ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം ഇന്ന് വാങ്ങണമെങ്കില്‍ നികുതികള്‍ ഉള്‍പ്പെടെ 76,000 രൂപയെങ്കിലും നല്‍കണം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 7,220 രൂപയിലെത്തി. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 107 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇന്നലെ ഔണ്‍സിന് 3,176 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര വില ഇന്ന് 3,245 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. വ്യാപാരയുദ്ധങ്ങള്‍ക്കിടെ യു.എസില്‍ പണപ്പെരുപ്പം കുറയുന്നതും സ്വര്‍ണത്തെ സ്വാധീനിച്ചേക്കാം.

Tags

Related News (48)


Leave a Comment

Your email address will not be published.