സായാഹ്ന വാർത്തകൾ,

Photo 7 months ago

banner

by Kuriakose Niranam 

തഹാവൂര്‍ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ.

ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ്ലി, തഹാവുര്‍ റാണയ്ക്ക് അയച്ച ഇമെയിലുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കും. അതോടൊപ്പം തഹാവുര്‍ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നും ഇതിനുള്ള ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി.

എരുമേലിയിൽ ഗൃഹനാഥൻ വീടിന് തീവച്ചു,വീട്ടമ്മ മരിച്ചു.

വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം. സീതമ്മ (50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവിനും മക്കളായ അഞ്ജലി , ഉണ്ണിക്കുട്ടൻ എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. സീതമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുടുംബാംഗങ്ങൾ തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി.

താമരശ്ശേരി പദം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി.പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും പേരും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ് ഉള്ളത്.

വയനാട് പുനരധിവാസം:ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി.

വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വയനാട് പുനരധിവാസ പദ്ധതിക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ആറു വയസ്സുകാരന്റെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി.

തൃശ്ശൂർ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്. ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വര്‍ത്തമാന കാലത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം.

മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ സിപിഎം സാധ്യതപട്ടികയില്‍ മൂന്ന് സ്വതന്ത്രര്‍. 

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ സിപിഎം സാധ്യതപട്ടികയില്‍ മൂന്ന് സ്വതന്ത്രര്‍. യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരമാണ് യു.ഷറഫലി. ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ആണ് പ്രൊ.തോമസ് മാത്യു. നിലമ്പൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഷിനാസ് ബാബു. 

ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടതില്‍ പ്രതിഷേധം. 

പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കല്ലിടല്‍ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയില്‍ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. 

കെഎസ്ആർടിസി ഡ്രൈവറും കുടുംബവും സമരത്തിൽ.

കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശ് താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്ന് പറയുന്നു. തകരാറുള്ള മെഷീന്‍ വെച്ചാണ് പരിശോധിച്ചതെന്ന് ജയപ്രകാശ് ആരോപിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നുവെന്നും ഡിപ്പോക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും ജയപ്രകാശും കുടുംബവും അറിയിച്ചു.ഇതിനിടെ അദ്ദേഹത്തിന് വീണ്ടും മദ്യ പരിശോധന നടത്തുവാൻ മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.

കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ നൽകിയത്.

പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു.

തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നത്. 2024 മാര്‍ച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. 

നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരന്‍ പിടിയില്‍.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരന്‍ പിടിയില്‍. ദില്ലിയില്‍ നിന്നെത്തിയ കൗഷല്‍ ഉമാംഗിനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാല്‍ ഇയാള്‍ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷല്‍ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സാറ്റലൈറ്റ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും.

റോഡിലെ മണ്‍കൂനയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. 

ചങ്ങരംകുളം നന്നംമുക്ക് പൂച്ചപ്പടിയില്‍ റോഡിലെ മണ്‍കൂനയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. നിധിന്‍ (20) സുഹൃത്ത് ആദിത്യന്‍ (20)എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിധിന്‍ മരിച്ചു. ആദിത്യന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ കുടിവെള്ള പൈപ്പിനുവേണ്ടി കുഴിച്ച മണ്‍കൂനയില്‍ കയറി തെന്നി ലോറിയുടെ അടിയിലേക്ക് വീണു എന്നാണ് നിഗമനം.

എസ്എഫ്ഐ ശല്യമായി മാറുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്നലെ കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചുവെന്നും അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തു.

എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ചുണ്ടായ അഭിഭാഷക വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ്‌ കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്ക് നേരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വാഹന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

മലപ്പുറം കരിമ്പുഴയില്‍ നിലമ്പൂരില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമര്‍ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി   സൗദി അറേബ്യയിൽ സന്ദര്‍ശനം നടത്തും. 

 പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദര്‍ശിക്കുന്നത്. ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. 

പൊന്മുടിയെ മാറ്റി.

തമിഴ്നാട് മന്ത്രി കെ. പൊന്‍മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച് പൊന്‍മുടി നടത്തിയ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്റ്റാലിന്റെ നടപടി. 

പ്രശാന്തിന്റെ ആവശ്യം അംഗീകരിക്കില്ല.

നവമാധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഹിയറിങ് ലൈവ് സ്ട്രീമിം​ഗും റെക്കോർഡിം​ഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഐഎഎസ് സര്‍വീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൂണ്ടികാണിക്കുന്നു.

കാത്തു ലാബ് സീൽ ചെയ്തു.

ഭോപ്പാല്‍ ദാമോയിലെ മിഷന്‍ ആശുപത്രിയിലെ കാത്ത് ലാബ് സീല്‍ ചെയ്ത് ആരോഗ്യ ഉദ്യോഗസ്ഥര്‍. ഏഴ് പേരുടെ മരണത്തിന് കാരണക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് ഇവിടെ വച്ചായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം, കാത്ത് ലാബ് മാത്രമാണ് സീല്‍ ചെയ്തത്. 

കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് ജാമ്യം തള്ളി.

കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍, മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷന്‍, എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തില്‍ നിന്നുളള 1300 ഓളം പേര്‍ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

ഹെലികോപ്റ്റർ തകർന്ന് വ്യവസായിയും കുടുംബവും മരിച്ചു.

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ക്ക് ദാരുണാന്ത്യം. സ്‌പെയിനില്‍നിന്നുള്ള അഞ്ചംഗ വിനോദസഞ്ചാരികുടുംബവും ഹെലികോപ്റ്ററിന്റെ പൈലറ്റുമാണ് മരിച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സിന്റെ സ്‌പെയിനിലെ സി.ഇ.ഒയായ അഗസ്റ്റിന്‍ എസ്‌കോബാറും ഭാര്യ മേഴ്‌സെ കാംപ്രുബി മോണ്ടലും ഇവരുടെ മൂന്ന് മക്കളുമാണ് അപകടത്തില്‍ പെട്ടത് .

ഓഹരി വിപണി ഉയർന്നു.

ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകര ചുങ്കം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 1,472.2 പോയിന്റ് അഥവാ 1.99 ശതമാനം ഉയര്‍ന്ന് 75,319.35 ല്‍ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 475.3 പോയിന്റ് അഥവാ 2.12 ശതമാനം ഉയര്‍ന്ന് 22,874.45 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.

NIRMAL Result(11/04/2025)

*1 st Prize :* 

Amount: ₹7,000,000/-

NN210935  

*Consolation Prize :* 

Amount: ₹8,000/-

NO210935 NP210935 NR210935 NS210935 NT210935 NU210935 NV210935 NW210935 NX210935 NY210935 NZ210935  

*2 nd Prize :* 

Amount: ₹10,00,000/-

NS279252  

*3 rd Prize :* 

Amount: ₹100,000/-

NN185900 NO177960 NP170178 NR114940 NS840366 NT776255 NU472705 NV723494 NW640514 NX691420 NY249789 NZ757835  

*4 th Prize :* 

Amount: ₹5,000/-

0125 0157 0856 1652 2199 2293 2590 2652 3209 3744 5519 6112 7205 7772 7777 8624 8735 9504  

*5 th Prize :* 

Amount: ₹1,000/-

0088 0168 0225 0727 0805 1124 1391 2389 2847 3130 3153 3783 3941 4113 4437 4942 5102 5131 5240 5263 5437 5694 5906 6103 6151 6651 7115 7590 8229 8829 8901 9063 9131 9330 9678 9745  

*6 th Prize :* 

Amount: ₹500/-

0023 0090 0161 0652 0790 0885 1020 1043 1310 1516 1590 1716 1887 1966 2322 2430 2603 2694 2742 2796 2973 3013 3055 3164 3169 3334 3469 3612 3747 4056 4122 4313 4331 4349 4445 4487 4497 4519 4565 4774 4775 4816 4849 4889 5111 5171 5180 5347 5508 5632 5867 5882 5963 6132 6258 6633 6662 6704 6926 7007 7326 7537 7896 8056 8127 8142 8286 8345 8521 8604 8643 8759 8823 9018 9406 9542 9551 9804 9840  

*7 th Prize :* 

Amount: ₹100/-

0126 0154 0160 0392 0491 0617 0816 0831 0889 1040 1062 1102 1127 1216 1257 1349 1429 1482 1557 1736 1850 2076 2303 2521 2560 2567 2582 2599 2631 2635 2639 2687 2746 2885 3064 3090 3122 3143 3178 3234 3281 3350 3365 3407 3538 3575 3607 3648 3933 3970 4051 4082 4115 4116 4132 4200 4263 4277 4358 4375 4535 4568 4643 4648 4739 5063 5179 5264 5267 5269 5337 5397 5619 5891 5910 6109 6418 6543 6585 6607 6628 6778 6792 6818 6866 6964 7162 7221 7410 7473 7522 7557 7587 7601 7662 7809 7815 7871 8025 8092 8175 8213 8313 8376 8390 8547 8579 8646 8947 8968 9049 9110 9188 9211 9305 9369 9628 9636 9720 9723 9831 9960  

Tags

Related News (48)


Leave a Comment

Your email address will not be published.