സ്വർണ്ണവില കുതിച്ചു കയറുന്നു.
Photo 7 months ago
by Kuriakose Niranam
കൊച്ചി: ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വര്‍ണ വില 3,244 ഡോളര്‍ ആണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ കേരളത്തിൽ സ്വർണവില ഉയരും.ഇന്ന് ഗ്രാം വില 185 രൂപ ഉയര്‍ന്ന് 8,745 രൂപയിലും പവന്‍ വില 1,480 രൂപ കൂടി 69,960 രൂപയിലുമെത്തി. ഇന്നലെ കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് 2,160 രൂപയും കൂടിയിരുന്നു. ഒറ്റദിവസം ഇത്രയും വില ഉയരുന്നത് ഇതാദ്യമായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തില്‍ കേരളത്തിലെ സ്വര്‍ണ വിലയിലുണ്ടായത് 4,140 രൂപയുടെ വര്‍ധന. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 7,200 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 105 രൂപയിലാണ് ഇന്നും വ്യാപാരം.
Leave a Comment
Your email address will not be published.