തിരുവല്ലയുടെ മുഖച്ഛായ മാറുന്നു.

Photo 7 months ago

banner

by Kuriakose  Niranam 

തിരുവല്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ മുഖച്ചായ തന്നെ മാറ്റുന്ന മൂന്ന് പ്രധാന റോഡുകളുടെ ഉദ്ഘാടനവും തിരുവല്ല താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ്  മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.

കടപ്ര-വീയപുരം റോഡ്.

കടപ്ര വീയപുരം റോഡിൻ്റെ ആദ്യ ഭാഗമായ കടപ്ര ജംഗ്ഷൻ മുതൽ നിരണം പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള റോഡിൻെറ നിർമ്മാണ ഉദ്ഘാടനമാണ് ഇതിൽ ഒന്ന്.വെള്ളിയാഴ്ച വൈകുന്നേരം നിരണം പഞ്ചായത്ത് മുക്കിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 10 കോടി രൂപ രൂപയാണ് നിർമ്മാണ ചെലവ്. ഊരാളുങ്കൽ സൊസൈറ്റി ആണ് റോഡ് പണിയുന്നത്. വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയും നിലവിലുള്ള കലുങ്കുകൾ പൊളിച്ചു പണിതും ഓടകൾ നിർമ്മിച്ചും ഉന്നത നിലവാരത്തിൽ ഉന്നത സേഫ്റ്റിയോട് കൂടിയാണ് റോഡ് നിർമ്മിക്കുന്നത്. ഇതിൻെറ രണ്ടാം ഭാഗമായ ഇരതോട് വരെയുള്ള ഭാഗത്തിനും പത്തുകോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികളിലാണ്. നിരണം, കടപ്ര പഞ്ചായത്തുകളുടെ വൻ വികസനത്തിന് ഈ റോഡിൻെറ നിർമ്മാണം വഴിതെളിക്കും. 

കാഞ്ഞിരത്തുമ്മൂട് -ചാത്തങ്കരി റോഡ്.

കാഞ്ഞിരത്തുമ്മൂട് -ചാത്തങ്കരി റോഡ് നിർമ്മാണ ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയേയും കാവുംഭാഗത്ത് നിന്നും എം സി റോഡിലേക്ക് കടക്കുന്ന കാവുംഭാഗം ഇടിഞ്ഞില്ലം റോഡിനേയും ബന്ധിപ്പിക്കുന്ന പാതയാണ്. എടത്വ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് തിരുവല്ല നഗരത്തിൽ പ്രവേശിക്കാതെ തന്നെ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡുവഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് കടക്കാൻ പറ്റുന്ന ഒരു പാതകൂടിയാണ്. നെടുമ്പ്രം, പെരിങ്ങര, മുട്ടാർ പഞ്ചായത്തുകളുടെ വികസനത്തെ ഏറെ സ്വാധീനിക്കുന്ന ഈറോഡ് നിർമ്മിക്കുന്നതും ഊരാളുങ്കൽ സൊസൈറ്റി ആണ്.

സ്വാമിപാലം-മേപ്രാൽ - കോമങ്കേരിച്ചിറ-അംബേദ്‌കർ കോളനി റോഡ്.

പണി പൂർത്തീകരിച്ച സ്വാമിപാലം മേപ്രാൽ കോമങ്കേരിച്ചിറ അംബേദ്‌കർ കോളനി റോഡിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 6 30ന് നടക്കും. ഏഴുകോടി രൂപ ചെലവ് വന്ന ഈ റോഡ് ഉന്നത നിലവാരത്തിൽ ആണ് പണി പൂർത്തീകരിച്ചിരിക്കുന്നത്.വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് റോഡിൻെറ വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. 

തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് കെട്ടിടം.

തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്കിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും വെള്ളിയാഴ്ച  നടക്കും. വൈകിട്ട് 5 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും.

Tags

Related News (48)


Leave a Comment

Your email address will not be published.