പ്രധാന വാർത്തകൾ
Photo 7 months ago
by Kuriakose Niranam
2025 March 31
വഖഫ് വിഷയത്തില്‍ കെ സി ബി സി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി.
വഖഫ് വിഷയത്തില്‍ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണെന്നും കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് ഏതെങ്കിലും മതത്തിന് എതിരല്ലെന്നും ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വഖഫ് ബില്ല് പാസാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്.
വഖഫ് നിയമ ഭേദഗതിയില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. ബില്ല് പാസാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുനമ്പം വിഷയവും വഖഫ് നിയമവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുനമ്പത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
ഇന്നു അർദ്ധരാത്രി മുതൽ ടോൾ ചാർജ് വർദ്ധിക്കും.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന. 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാവുക. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
എമ്പുരാനെതിരെ വീണ്ടും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസർ.
എമ്പുരാനെതിരെ വീണ്ടും ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. രണ്ട് മണിക്കൂറിന് ഇടയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളില്‍ ആണ് മോഹന്‍ലാല്‍, പ്രിഥ്വിരാജ്, ഗോകുലം ഗോപാലന്‍, മുരളി ഗോപി എന്നിവരെ വിമര്‍ശിച്ചത്. എമ്പുരാന്‍ തിരക്കഥയെ കുറിച്ച് മോഹന്‍ലാലിന് നേരത്തെ അറിയില്ല എന്ന വാദം വിശ്വസിക്കാന്‍ ആകില്ലെന്നും സ്‌ക്രിപ്റ്റ് വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
മോഹൻലാൽ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി.
എമ്പുരാൻ സിനിമാ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്.
മലയാളികളെ മന്‍ കീ ബാതില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച മലയാളികളെ മന്‍കീ ബാതില്‍ പ്രശംസിച്ച് മോദി. ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനെയുമാണ് മോദി മന്‍ കീ ബാതില്‍ പ്രശംസിച്ചത്. മലയാളത്തില്‍ വിഷു ആശംസയും ഈദ് അടക്കം വരാന്‍ പോകുന്ന ആഘോഷങ്ങള്‍ക്കുള്ള ആശംസയും നേര്‍ന്നാണ് മന്‍ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്.
കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാന്‍ സ്‌കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാന്‍സ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് മുതല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. അവധി ദിവസം ആയിട്ടും റീ എഡിറ്റിനു അനുമതി നല്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചേര്‍ന്നു.
വർഗീയ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി എന്നും സിനിമയ്ക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്.
എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
ഹിന്ദു സമുഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍.
എമ്പുരാന്‍ സിനിമയിലെ ഏതെങ്കിലും രംഗങ്ങള്‍ കൊണ്ട് ഹിന്ദു സമുഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. എത്ര തരംതാഴ്ത്തിയിട്ടും നരേന്ദ്ര മോദി ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെന്നും എമ്പുരാനിലെ രംഗങ്ങള്‍ നീക്കാന്‍ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.
146 പേർ അറസ്റ്റിലായി.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച അറസ്റ്റിലായത് 146 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിച്ച് 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾ റിമാൻഡിൽ.
ഗുണ്ടയുടെ പെണ്‍ സുഹൃത്തിന് സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. യുവതി ഉള്‍പ്പടെ നാലു പേരെയാണ് സംഭവത്തില്‍ പൂച്ചാക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി പാലത്തിന് സമീപം ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോഴായിരുന്നു അരൂക്കുറ്റി സ്വദേശിയയ ജിബിനെ സംഘം തട്ടിക്കൊണ്ടു പോയത്.
പോലീസ് ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ച് മരണപ്പെട്ട ഐബി ഉദ്യോഗസ്ഥയുടെ പിതാവ്.
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കുടുംബം. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ ആരോപിച്ചു.
റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി ആർ സി സി
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്.
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു.
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്.
കാട്ടാന ആക്രമത്തിൽ വീടുകൾ തകർന്നു.
കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്.
സ്കൂൾ കുട്ടികൾ തമ്മിൽ വീണ്ടും സംഘർഷം.
മലപ്പുറം വേങ്ങരയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
അപകടത്തിൽപ്പെട്ട് കുട്ടികൾ അടക്കം മൂന്നുപേർ മരിച്ചു.
ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്.
ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനം വകുപ്പ് പിടികൂടി.
വയനാട്ടില്‍ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂര്‍ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളില്‍ ലോറി കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.
മ്യാന്മാറിന് ഇന്ത്യയുടെ സഹായം.
ഭൂകമ്പത്തില്‍ പെട്ട്് ഉഴലുന്ന മ്യാന്‍മാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷന്‍ ബ്രഹ്‌മയുടെ കീഴില്‍ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാന്‍മാറിലെത്തി. കൂടാതെ 38 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാന്‍മാറിലേക്ക് അയച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കരസേന താത്കാലിക വൈദ്യ ചികിത്സ കേന്ദ്രവും മ്യാന്‍മാറില്‍ സ്ഥാപിക്കും.
മണ്ണിടിച്ചിൽ ആറു പേർ കൊല്ലപ്പെട്ടു.
ഹിമാചല്‍പ്രദേശിലെ കുളുവിലെ മണികരനില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകള്‍ അതിനിടയില്‍ പെടുകയായിരുന്നു. പരുക്കേറ്റ നിലയില്‍ അഞ്ച് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു.
വർക്കലയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി.ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു.
ആർഎസ്എസ് മഹാ ആൽമരം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി ആര്‍എസ്എസിനെ രാജ്യപൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന മഹാ ആല്‍മരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും ലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും മോദി വ്യക്തമാക്കി. തന്റെ ജീവിതത്തിന് വഴികാട്ടിയത് ആര്‍എസ്എസ് ആണെന്നും പറഞ്ഞ നരേന്ദ്ര മോദി സംഘവുമായി ഒരു ഭിന്നതയും ഇല്ലെന്ന സന്ദേശം നല്കാനാണ് ശ്രമിച്ചത്.
വീണ്ടും മാധ്യമപ്രവർത്തകനെ തെലുങ്കാന പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഹൈദരാബാദില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സര്‍വകലാശാലയിലെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.
ട്രെയിൻ പാളം തെറ്റി.
ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. കട്ടക്ക് ജില്ലയിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.
ഒമാനിൽ 577 തടവുകാർക്ക് മോചനം നൽകി.
ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. മോചിതരാകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേരു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
റഷ്യക്ക് ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് ട്രംപ്
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 മുതല്‍ 50 ശതമാനം വരെ അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനശ്രമങ്ങള്‍ക്കിടെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ പുട്ടിന്‍ ചോദ്യംചെയ്തതിലുള്ള അമര്‍ഷവും ട്രംപ് പ്രകടിപ്പിച്ചു.
മൂന്നാം തവണയും പ്രസിഡൻറ് ആകാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് ട്രംപ്
മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റാകുമെന്നും മൂന്നാമതും പ്രസിഡന്റായി തുടരുന്നതിനെതിരെയുള്ള ഭരണഘടനാ തടസ്സം നീക്കാനുള്ള മാര്‍ഗം തേടുമെന്നും ഡോണള്‍ഡ് ട്രംപ്. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കുക. അതേസമയം ആണവ പദ്ധതി സംബന്ധിച്ച് ഇറാനില്‍ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
രാജസ്ഥാൻ റോയൽസ് ജയിച്ചു
ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 36 പന്തില്‍ 81 റണ്‍സടിച്ച നിധീഷ് റാണയാണ് രാജസ്ഥാന്‍ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് ലഭിച്ച് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 163 റണ്‍സിന് എല്ലാവരും പുറത്തായി അതേസമയം ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
അക്ഷയ Result 30-03-2025
*1 st Prize:*
Rs.7000000/-
AE422035
*Consolation Prize:*
Rs.8000/-
AA422035 AB422035 AC422035 AD422035 AF422035 AG422035 AH422035 AJ422035 AK422035 AL422035 AM422035
*2 nd Prize:*
Rs.500000/-
AG496757
*3 rd Prize:*
Rs.100000/-
AA489146 AB906710 AC159686 AD262014 AE906452 AF905520 AG545437 AH849180 AJ616760 AK195415 AL484546 AM335948
*4 th Prize:*
Rs.5000/-
0026 0314 0723 1159 2257 2310 2390 2569 5298 6379 6970 7233 7621 8279 8576 9267 9402 9574
*5 th Prize:*
Rs.2000/-
1861 2739 3519 4018 4324 4701 4973
*6 th Prize:*
Rs.1000/-
0060 0136 0256 1131 1468 2244 2581 2991 3209 3366 3550 3794 4593 5600 6005 7254 7599 7618 7788 7826 9148 9246 9273 9303 9529 9873
*7 th Prize:*
Rs.500/-
0035 0039 0149 0237 0263 0690 0920 1203 1238 1604 1706 1747 2177 2188 2196 2223 2242 2629 3006 3074 3186 3211 3330 3682 3854 3876 4039 4059 4154 4183 4423 4432 4691 4948 5174 5241 5388 5436 5556 5619 5692 5879 5906 5907 5948 6137 6140 6347 6355 6403 6615 6680 6833 7160 7428 7464 7664 7912 8009 8292 8353 8357 8370 8401 8462 8519 8561 8578 8933 9067 9131 9155
*8 th Prize:*
Rs.100/-
0010 0053 0131 0268 0291 0330 0429 0479 0651 0695 0725 0793 0798 0800 0870 1064 1114 1246 1302 1326 1424 1454 1501 1544 1579 1592 1620 1712 1771 1796 1824 1960 2026 2047 2115 2221 2416 2454 2472 2475 2504 2631 2643 2650 2697 2707 2731 2889 2900 2940 2970 3054 3164 3208 3435 3524 3554 3594 3613 3614 3696 3740 3861 3971 4230 4537 4697 4732 4737 4839 4877 4886 4898 4907 5015 5042 5111 5176 5234 5469 5520 5545 5578 5860 5875 6051 6175 6578 6653 6698 6748 6765 6972 7170 7375 7663 7715 7842 8022 8231 8249 8310 8376 8398 8435 8589 8737 8742 8829 8866 8930 8950 9056 9156 9172 9209 9269 9334 9571 9668 9886 9968 9984
Leave a Comment
Your email address will not be published.