ഇന്നത്തെ വാർത്തകൾ

Photo 3 months ago

banner

by Kuriakose Niranam 

സാമൂഹിക പെൻഷൻ ഒരു ഗഡു അനുവദിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സൂരജ് വധം 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം.

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 8 സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്.

രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.

രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

അൻവറിന് എതിരെ തെളിവില്ല.

പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു

ആശാ സമരത്തിൽ ഏർപ്പെട്ട യുവതിയുടെ ജപ്തി തുക ഓർത്തഡോക്സ് സഭ അടച്ചു.

ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും. അനിതയുടെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ ലോൺ സഭയടച്ചു. സഭയുടെ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം. ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടച്ചതിന്‍റെ രേഖ കൈമാറി. തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.

ലഹരി വ്യാപനം തടയാൻ ഉന്നതതലയോഗം ഇന്ന്.

ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍, മന്ത്രിമാരും ഉന്നത പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും.

നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന്.
 നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തിരുക്കർമങ്ങളിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ, പുനലൂർ ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ കാർമികരാവും.പരിപാടികളിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾദോ ജിറേലി, സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരുപത സഹായ മെത്രാൻ മാത്യുസ് മാർ പോളികോർപ്പസ് തുടങ്ങിയവർ ആശംസകളർപ്പിക്കും. മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽ നിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികത്വം വഹിക്കും. മുന്നുറിലധികം വൈദികരുൾപ്പെടെ പതിനായിരത്തോളം വിശ്വാസികളെ പ്രതീക്ഷിച്ചാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ദളിത് വിഭാഗങ്ങൾക്ക് പുരോഗതി ഉണ്ടാകണമെന്ന് ആരും ഗൗരവമായി എടുത്തിട്ടില്ലെന്ന് കേരള ഗവർണർ.

സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭ.

മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്റെ ഭാഗമായി ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ആരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.

പിണറായിയെ ജനം പുറത്താക്കാൻ കാത്തിരിക്കുകയാണെന്ന് കെസി വേണുഗോപാൽ.

പിണറായിയെ പുറത്താക്കാന്‍ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .മൂന്നാമതും ദുര്‍ഭൂതം വരാന്‍ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാല്‍ അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നുവെന്ന് പറഞ്ഞ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പറഞ്ഞു.

കൊന്നിട്ട് വന്നാൽ സംരക്ഷിക്കാൻ എന്ന നയമാണ് സിപിഎമ്മിന്റെതെന്ന് കെ സുധാകരൻ.

നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

75 കഴിഞ്ഞവർക്ക് പാർട്ടിയിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ ആവശ്യം.

75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.

ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി.

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പു ആവശ്യപ്പെട്ടിരുന്നു.

പണം തട്ടിയ കേസിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു.

നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.

സംസ്ഥാന വ്യാപകമായി മയക്കുമരുന്ന് പരിശോധന നടന്നു.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2703 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

യുവതിക്ക് നേരെ ആസിഡ് ആക്രമണം.

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുന്‍ ഭര്‍ത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജീവ് ചന്ദ്രശേഖർ കഴിവ് തെളിയിച്ച നേതാവെന്ന് ശോഭാസുരേന്ദ്രൻ.

രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്നും അവര്‍ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രൻ.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി യുള്ളയാളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ സതീശന്‍ സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരാതി വ്യാജം.

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നെന്ന പരാതി വ്യാജം. ബന്ധു നല്‍കിയ പണം ചെലവായതിനെ തുടര്‍ന്ന് പരാതിക്കാരനുണ്ടാക്കിയതാണ് കവര്‍ച്ച നാടകമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.

പോലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതം.

തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നേരത്തെ തന്നെ ബിജുവിനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരന്‍ എം ജെ ജോസ് പറഞ്ഞു.

വ്യാജ കുറിപ്പടി തയ്യാറാക്കിയ രണ്ടുപേർ അറസ്റ്റിൽ.

ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തില്‍ വടക്കന്‍ പറവൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകള്‍ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂര്‍ സ്വദേശിയായ നിക്സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്. ഉപയോഗിക്കാനും വില്‍പനക്കും വേണ്ടിയാണ് ഇവര്‍ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അച്ഛനും മകനും മുങ്ങി മരിച്ചു.

കാലടി മലയാറ്റൂരിനു സമീപം പെരിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂര്‍ മധുരിമ കവലക്ക് സമീപം താമസിക്കുന്ന നെടുവേലി ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള വൈശം കുടി കടവിലാണ് അപകടം നടന്നത്.

ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു.

കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എന്റെ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ തിരക്ക്.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ തിരക്ക്. 5 ട്രെയിനുകള്‍ വൈകിയതാണ് വന്‍ തിരക്കിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാനായെന്നും മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ ഉടനടി സ്വീകരിച്ചുവെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

യുവാവിൻെറ മോചനത്തിനായി കുടുംബം പ്രധാനമന്ത്രിയെ സമീപിച്ചു.

ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതല്‍ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു.

കര്‍ണാടക ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. റംസാന്‍ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

കൈക്കൂലി പണം അനുഭവിക്കുന്നവരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമര്‍ശങ്ങള്‍. ഇരുവര്‍ക്കും 4 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്.

തട്ടിപ്പ് വീരൻ മെഹുൽ ചോക്സി ബെൽജിയത്തിൽ ഉള്ള റിപ്പോർട്ട്.

കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വർഗീയ സംഘർഷത്തിനിടെ മരണം.

നാഗ്പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. മാര്‍ച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെല്‍ഡര്‍ ഇര്‍ഫാന്‍ അന്‍സാരിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറ്റാര്‍സിയിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചില ഭാഗങ്ങളില്‍ ഇളവ് വരുത്തി.

മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.

ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. അതേസമയം ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ.

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.

ഡൽഹി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി അഭിഭാഷകൻ തെരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരന്‍ ഡല്‍ഹി സര്‍വകലാശാല ലോ സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 2013ലാണ് സുപ്രീംകോടതി എന്‍ ഹരിഹരന് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയത്.ഉപാധ്യക്ഷനായി മുതിര്‍ന്ന അഭിഭാഷകന്‍ സച്ചിന്‍ പുരിയും തെരഞ്ഞെടുക്കപ്പെട്ടു.

സെക്സ് റാക്കറ്റിലെ 7 പേർ പിടിയിൽ.

ഡല്‍ഹിയിലെ പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 44 റണ്‍സിന്റെ വിജയം. 

ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 44 റണ്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ അടിച്ചു തകര്‍ത്ത മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 47 പന്തില്‍ 106 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും 31 പന്തില്‍ 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 66 റണ്‍സെടുത്ത സഞ്ജു സാംസണും 70 റണ്‍സെടുത്ത ധ്രുവ് ജുറേലും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ റണ്‍മല മറികടക്കാന്‍ അവര്‍ക്കുമായില്ല.

മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന്  ചെന്നൈ സൂപ്പര്‍ കിങ്‌സ് കീഴടക്കി.

ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 65 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 53 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുംബൈക്കായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മൂന്നുവിക്കറ്റെടുത്ത് വരവറിയിച്ചു. '

WIN-WIN Result( 24/03/2025)

1 st Prize :

Amount: ₹7,500,000/- 

WE458016  

Consolation Prize :

Amount: ₹8,000/-

WA458016 WB458016 WC458016 WD458016 WF458016 WG458016 WH458016 WJ458016 WK458016 WL458016 WM458016  

2 nd Prize : 

Amount: ₹500,000/-

WH921010  

3 rd Prize :

Amount: ₹100,000/- 

WA663454 WB335711 WC457589 WD805576 WE145754 WF855291 WG327910 WH867157 WJ207956 WK540915 WL230213 WM135126  

4 th Prize :

Amount: ₹5,000/-

0281 0718 0856 1094 2577 3862 4110 4564 4975 6104 6521 6702 7020 7214 7812 9324 9447 9526  

5 th Prize :

Amount: ₹2,000/-

1606 1695 1928 2095 3406 6034 6690 7500 8253 9375  

6 th Prize :

Amount: ₹1,000/-

1225 1272 1565 2617 3306 4693 4847 5047 5607 5995 6216 6517 6990 9436  

7 th Prize :

Amount: ₹500/-

0122 0145 0181 0196 0379 0472 0712 0901 0909 1070 1489 1587 1764 1848 1874 1901 1963 2245 2369 2420 2544 2703 2739 2765 2931 3071 3329 3451 3699 3746 4170 4174 4219 4235 4267 4270 5001 5152 5229 5322 5364 5495 5562 5663 5778 5801 5844 5851 6026 6045 6067 6197 6250 6251 6515 6798 6804 6920 7050 7104 7255 7481 7520 7537 7665 7921 7992 8033 8390 8431 8527 8575 8639 8661 8805 9023 9097 9209 9452 9459 9739 9824  

8 th Prize :

Amount: ₹100/-

0095 0125 0282 0292 0306 0361 0409 0480 0660 0692 0760 0829 0900 0921 0971 0995 1007 1053 1107 1118 1188 1341 1351 1449 1478 1563 1602 1621 1880 1925 1951 2148 2195 2329 2338 2439 2500 2600 2743 2788 2824 2869 2887 2916 2989 3111 3244 3506 3542 3665 3683 3837 3897 4017 4343 4410 4439 4469 4525 4531 4570 4600 4671 4839 4851 4943 4961 5127 5128 5209 5330 5376 5406 5510 5518 5520 5958 6052 6106 6170 6226 6263 6422 6482 6542 6597 6687 6689 7026 7032 7362 7377 7482 7548 7598 7651 7671 7696 7757 7803 7828 7856 7901 7948 8146 8199 8248 8251 8273 8318 8476 8507 8558 8708 9025 9071 9119 9201 9203 9243 9250 9407 9414 9551 9558 9572  

Tags

Related News (48)


Leave a Comment

Your email address will not be published.