നിരണം സ്വദേശിയായ വ്യവസായി കെ ജി എബ്രഹാമിന്റെ ട്വൻ്റി 20 നിരണത്ത് എട്ട് നിലയിൽ പൊട്ടി.

Photo 2 months ago

banner

2025 ഡിസംബർ 18 വ്യാഴാഴ്ച

നിരണം സ്വദേശിയായ വ്യവസായി കെ ജി എബ്രഹാമിന്റെ ട്വൻ്റി 20 നിരണത്ത് എട്ട് നിലയിൽ പൊട്ടി. ട്വൻ്റി 20 നേതാവ് സാബു എബ്രഹാമുമായി കൂടിച്ചേർന്ന് നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.ഇതിൻ്റെ ഭാഗമായി നിരണം പഞ്ചായത്തിലെ 14 വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.എന്നാൽ ഒരാൾക്കുപോലും കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. നേരത്തെ നിരണത്ത് നിന്നും ഒരു സംഘം ആളുകൾ കിഴക്കമ്പലത്ത് പോയിരുന്നു. ഓരോ വീട്ടിൽ നിന്ന് വിദേശത്തേക്ക് ജോലി അവസരവും ഓഫർ ചെയ്തിരുന്നുവെങ്കിലും നിരണത്തെ ജനങ്ങൾ അത് അപ്പാടെ തള്ളുകയായിരുന്നു. 

ഇലക്ഷന് മുൻപ് സാബു എബ്രഹാമും കെജി എബ്രഹാമും പങ്കെടുക്കുന്ന ഒരു സമ്മേളനം വിളിച്ചിരുന്നുവെങ്കിലും സാബു എബ്രഹാം ഇതിൽ പങ്കെടുത്തില്ല.

ആകെ 14 വാർഡുകളുള്ള നിരണം ഗ്രാമപഞ്ചായത്തിൽ 6 സീറ്റുകൾ വീതം എൽഡിഎഫും യുഡിഎഫും നേടി.രണ്ട് സ്വതന്ത്രന്മാരും വിജയിച്ചു.സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ആണ് നിരണത്ത് അധികാരത്തിൽ വരുന്നത്.

Related News (72)

Comments(1)
banner

2 months ago

സമൂവൽ പ്ലാൻചുവട്ടിൽ

ഈ താറാവ് പുതുപ്പണക്കാരന് വേറെ ജോലി ഒന്നും ഇല്ല.


Leave a Comment

Your email address will not be published.