ഭണ്ഡാരം കാണാന്‍ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്.

Photo 2 months ago

banner

2025 ഡിസംബർ 18 വ്യാഴാഴ്ച.

by Kuriakose Niranam 

ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാന്‍ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററാണ് ഭണ്ഡാരം കാണാന്‍ കയറിയത്. ഐജിയുടെ സന്ദര്‍ശനത്തിനെതിരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍.


Leave a Comment

Your email address will not be published.