ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌ക്
Photo 2 months ago
2025 ഡിസംബർ 17 ബുധനാഴ്ച
by KURIAKOSE NIRANAM
ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 638 ബില്യനിലുമെത്തി, അതായത് 58 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍ ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം രണ്ടാം സ്ഥാനക്കാരനായ ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജിന്റെ ആസ്തി 265 ബില്യനേയുള്ളൂ അതായത് 24.11 ലക്ഷം കോടി രൂപ. 18-ാം സ്ഥാനത്തുള്ള ഇന്ത്യക്കാരില്‍ ഒന്നാമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 106 ബില്യന്‍ ഡോളറാണ് അതായത് 9.64 ലക്ഷം കോടി രൂപ. മുകേഷ് അംബാനിയുടെ ആകെ സ്വത്തിനേക്കാള്‍ കൂടുതലാണ് ഇന്നലെ ഒറ്റദിവസം മസ്‌കിന്റെ ആസ്തിയിലുണ്ടായ വളര്‍ച്ച. ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മക്സിന്റെ ആസ്തിയില്‍ പൊടുന്നേയുള്ള കുതിപ്പിന് കാരണം സ്പേസ്എക്സിന്റെ പ്രാരംഭ ഓഹരി വില്‍പന നീക്കമാണ്. ആദ്യമായാണ് ലോകത്ത് ഒരാളുടെ ആസ്തി 600 ബില്യന്‍ കടക്കുന്നത്.
Leave a Comment
Your email address will not be published.