അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാതെ പുതിയ പാക്കേജുമായി ഇന്ത്യ.

Photo 5 months ago

banner

2025 Sep 6 ശനിയാഴ്ച

യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടന്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ ധനമന്ത്രി കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50% താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കു വേണ്ടിയാണ് പാക്കേജ് എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. യു.എസ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയത് ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെമ്മീന്‍, തുകല്‍, രത്നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു.

Related News (72)


Leave a Comment

Your email address will not be published.