കോലറയാർ സംരക്ഷണം-വിലയിരുത്തുക.
Photo 6 months ago
കേരളത്തിൽ 44 നദികളാണ് ആകെ ഉള്ളത്.41 എണ്ണം പടിഞ്ഞാട്ടം മൂന്ന് എണ്ണം കിഴക്കോട്ടും ഒഴുകുന്നു. കേരളത്തിൽ നദികളിലേ'ക്ക് വന്നുചേരുന്ന നൂറ് കണക്കിന് തോടുകളും ചെറിയ പുഴകളും ഉണ്ട്. ഇത്തരത്തിലുൾപ്പെട്ട ഒന്നാണ് കോലറയാർ .
പമ്പാനദിയിൽ നിന്ന് ആരംഭിച്ച് മണിമലയാറിന്റെ ഭാഗമായ അരിതോട്ടിൽ ചേരുന്നു കോലറയാർ.
ആറ് എന്നാൽ വലിപ്പമുള്ള ഒരു നദി ഭാഗമാണ്.
തോട് എന്നാൽ ചെറിയ ഒരു നദി ഭാഗമാണ്.
ഒരിക്കൽ ആറായിരുന്ന കോലറയാർ ഒരു തോടായി ഇന്ന് മാറി.
ഇത് പ്രത്യേകം വായിക്കുക.
1980-കൾ വരെ കേരളത്തിലെ ഇത്തരം തോടുകൾസജീവമായിരുന്നു. ഗതാഗതത്തിന്റെ പ്രധാന മാർഗ്ഗം ആയിരുന്നു നാടിൻ്റെ ജീവനാഡികൾ പോലെ ഈ തോടുകൾ.
ഇരതോട് നിന്ന് നിരണം തോട്ടടിയിലേക്ക് 80കളിൽ ഞാൻ നിരവധി തവണ വള്ളത്തിൽ യാത്ര ചെയ്തിട്ടുണ്ട്.
90 -കൾ ആയപ്പോൾ തോടുകളുടെ പ്രാധാന്യം കുറഞ്ഞു. റോഡുകൾ വന്നു, പാലങ്ങൾ വന്നു. ഇതോടുകൂടി തോടുകൾ കേരളത്തിൽ ആകമാനം നിശ്ചലമായി.
കൂടാതെ ഉണ്ടായ വലിയൊരു മാറ്റമായിരുന്നു തുണി കഴുകുന്നതിനും കുളിക്കുന്നതിനും പ്രാഥമിക കർമ്മങ്ങൾ ചെയ്യുന്നതിന് ടോയ്ലറ്റ് ഉപയോഗിക്കുന്നതിലും ഉണ്ടായ മാറ്റം.
1980 കൾ വരെ നദികളും തോടുകളും ആയിരുന്നു ആളുകൾ കുളിക്കുവാൻ ഉപയോഗിച്ചിരുന്നത്, തുണിഅലക്കുവാൻ ഉപയോഗിച്ചിരുന്നത്. കക്കൂസുകളായി ഉപയോഗിച്ചിരുന്നത് കൂടുതലും തോടുകളുടെ തീരത്തുള്ള കാടുകൾ ആയിരുന്നു.
90 കൾ ആയപ്പോൾ കഥ ആകെ മാറി.
ഗതാഗത്തിന് തോടുകൾ ഉപയോഗിക്കാനായി.കുളിക്കുന്നതിന് തോടുകൾ ഉപയോഗിക്കാതയായി. തുണി അലക്കുന്നതിന് തോടുകളും നദികളും ഉപയോഗിക്കാതായി. ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീനായി. ഓരോ മുറിയിലും ടോയ്‌ലറ്റുകളായി.
ഇതോടെ തോടുകൾ നിശ്ചലമായി.
നിശ്ചലമായ റോഡുകളിൽ പായലുകൾ വളർന്നു കയറും. നിശ്ചലമായ തോടുകളിൽ പ്രധാനമായും രണ്ടുതരത്തിലുള്ള പായലുകളാണ് വളരുന്നത്.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മുള്ളൻ പായലും വെള്ളത്തിന് മുകളിൽ വളരുന്ന പോളയും.
മറ്റൊരു പ്രധാന മാറ്റം.
നദികളുടെ തുടക്ക ഭാഗത്ത് നിരവധി അണക്കെട്ടുകൾ നിർമ്മിക്കപ്പെട്ടു. ഇതോടെ ഒക്ടോബർ മാസം മുതൽ മെയ് മാസം വരെയുള്ള 8 മാസങ്ങളിൽ നദികളിൽ നീരൊഴുക്ക് പൂർണമായും നിലച്ചു. അതോടുകൂടി തോടുകളിലൂടെയും നദികളിലൂടെയും ഉണ്ടായിരുന്ന നീരൊഴുക്ക് നിലച്ചു .
എന്ത് ചെയ്യും.
നിശ്ചലമായി കിടക്കുന്ന തോടുകളിൽ പോളയും പായലും നിറയും.ഇതാണ് ഇന്ന് കോലറയാർ പോലെയുള്ള നൂറുകണക്കിന് തോടുകളിൽ സംഭവിക്കുന്നത്. ഇതിന് പഞ്ചായത്തിനെയോ സർക്കാരിനെയോ ജനപ്രതിനിധികളെയോ കുറ്റം പറഞ്ഞിട്ട്കാര്യമില്ല. വർഷംതോറും ലക്ഷക്കണക്കിന് രൂപ സംരക്ഷണം എന്ന പേരിൽ പോള മാറ്റുവാൻ ചെലവഴിക്കുന്നത് ചില വ്യക്തികളിലേക്ക് ഒരു വരുമാനം മാത്രമായി മാറും. ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പോള കയറി മൂടും.
പരിഹാരമാർഗ്ഗം.
ജനകീയമായി സംഘടനകളോ ക്ലബ്ബുകളോ ഒക്കെ സേവന പ്രവർത്തനമായി പോളകൾ കയറുമ്പോൾ വൃത്തിയാക്കുക . ഇതിൻ്റെ തീരത്ത് താമസിക്കുന്നവർ മാലിന്യങ്ങളും മറ്റും തോട്ടിലേക്ക് നിക്ഷേപിക്കാതെ പോളകൾ കയറുമ്പോൾ അവ ശുദ്ധീകരിക്കുക.
Leave a Comment
Your email address will not be published.