പുത്തൻകാവ് മെട്രാപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണം ആചരിച്ചു.
Photo 2 weeks ago

2025 Jun 29 Sunday.
by Sam Chengannur
ചെങ്ങന്നൂർ: അറിവ് നേടുന്നതിനൊപ്പം മാനുഷീക മൂലങ്ങൾ വളർത്തുവാൻ വായനയിലൂടെ കഴിയുമെന്ന് സാഹിത്യകാരനും പ്രസാധകനുമായ ഉൺമ മോഹൻ. ആഴത്തിലുള്ള വായന മൂലം ജീവിത വിജയം നേടാനും കഴിയും. മധ്യ തിരുവതാംകൂർ വികസന കൗൺസിലും പുത്തൻകാവ് മെട്രാപ്പോലിറ്റൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ വായന മാസാചരണ സമ്മേളനവും ഉപന്യാസ മൽസരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുത്തൻകാവ് മെട്രാപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ മധ്യ തിരുവതാംകൂർ വികസന കൗൺസിൽ ചെയർമാൻ വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ സിബി വറുഗീസ് , ചെങ്ങന്നൂർ മീഡിയ സെന്റർ ട്രഷറാർ സാം കെ ചാക്കോ,സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജീൻസി പോൾ,പ്രോഗ്രാം കൺവിനേഴ്സ് പ്രസാദ് പി.ടൈറ്റസ്, രഞ്ജിത്ത് ജെ നായർ,ഇമ്മാനുവേൽ ജോ വിൽസൺ,അന്ന സാറ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ മൽസരവും നടത്തി.വിവിധ ജില്ലകളിൽ നിന്ന് 35 പേർ മൽസരത്തിൽ പങ്കെടുത്തു.
Leave a Comment
Your email address will not be published.