ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ബുക്കിംഗ് ആരംഭിച്ചു.
Photo 6 months ago
2025 May 22 വ്യാഴാഴ്ച
by Kuriakose Niranam
നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ബുക്കിംഗ് ആരംഭിച്ചു. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലന്‍. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന് പുറമെ സിജു വില്‍സന്‍, കോട്ടയം നസീര്‍ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ അണിനിരക്കുന്നു.
Leave a Comment
Your email address will not be published.