ഓശാന പ്രദക്ഷിണത്തിന് മാത്രമല്ല ഹനുമാൻ ജയന്തി ജാഥയ്ക്കും അനുമതി നൽകിയില്ല.
Photo 7 months ago
ഇന്ന് 2015 ഏപ്രിൽ-14 തിങ്കളാഴ്ച. (കൊല്ലവർഷം 1200- മേട മാസം 1)
by Kuriakose Niranam
കഴിഞ്ഞദിവസം ഓശാന ഞായറാഴ്ച പ്രദക്ഷിണത്തിന് അനുമതി നൽകിയില്ലയെന്ന് പ്രചരണമാണ് ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും നടത്തിയത്. എന്നാൽ ഹനുമാൻ ജയന്തി ജാഥക്കും അനുമതി നിഷേധിച്ചിരുന്നു. ഓശാന ഞായറാഴ്ച മാത്രം അനുമതി നിഷേധിച്ചുവെന്ന് പ്രചരിപ്പിച്ച് ക്രിസ്ത്യാനികളുടെ ഇടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ കോൺഗ്രസും സി പി എമ്മും ശ്രമിക്കുന്നുവെന്നാണ് ആരോപണം. സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരിശിന്റെ വഴി ചടങ്ങിന് അനുമതി നിഷേധിച്ചത് ഡൽഹിയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 11 മുതൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതിനുശേഷം തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ നടപടികളാണ് ഡൽഹിയിൽ സ്വീകരിച്ചിരിക്കുന്നത്. ഏതു മതവിഭാഗത്തിൽ ആണെങ്കിലും ഇത്തരം ഘോഷയാത്രകളിൽ ഭീകരവാദികളും നുഴഞ്ഞുകയറി ആക്രമണം നടത്താനുള്ള സാധ്യത ഏറെയാണ്.എന്നാൽ ഓശാന പ്രദക്ഷിണത്തിന് മാത്രം അനുമതി നിഷേധിച്ചു എന്ന പ്രചരണം കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ക്രിസ്ത്യാനികളുടെ ഇടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഉപയോഗിക്കുകയാണ്.
Leave a Comment
Your email address will not be published.