സായാഹ്ന വാർത്തകൾ
Photo 7 months ago
by Kuriakose Niranam
സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികൾ ഭാഗിച്ച് മറ്റൊരു സഭായാകാമെന്നത് ചിലരുടെ ദിവാസ്വപ്നമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 1957 മുതലുള്ള എല്ലാ വിധികളും ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. ഇവിടെ ഒരു സഭ മാത്രമാണ് ഉള്ളത്.രാജ്യത്തെ നിയമം അനുസരിച്ച് പള്ളികൾ കാത്ത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. സ്വയം പ്രഖ്യാപിത കാതോലിക്കയെ മുഖവിലക്കെടുക്കില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി. മലങ്കരസഭയുടെ പള്ളികൾ കാത്ത് സൂക്ഷിക്കാൻ ഏതറ്റം വരെയും പോകും. യാക്കോബായ കാതോലിക്കായ്ക്ക് ഒരു ബിഷപ്പിനെ വാഴിക്കണമെങ്കിൽ പാത്രിയർക്കീസിന്റെ അനുമതി വേണം. എന്നാൽ മലങ്കരസഭയുടെ കാതോലിക്കയ്ക്ക് അതിന് ആരുടെയും അനുമതി ആവശ്യമില്ല.സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ആയിരുന്നു മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തത്. ഇതാണ് പൗരസ്ത്യ കാതോലിക്കായും യാക്കോബായ കാതോലിക്കായും തമ്മിലുള്ള വ്യത്യാസമെന്ന് കാതോലിക്ക ബാവ പറഞ്ഞു.
8 പിബി അംഗങ്ങളുടെ പിന്തുണയോടെ എം എ ബേബി സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.ബംഗാളിൽ നിന്നുള്ള 5 പിബി അംഗങ്ങൾ എതിർത്തു.
മധുര – 24ാമത് സിപിഐഎം പാർട്ടി കോൺഗ്രസ് എം എ ബേബിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ജനറൽ സെക്രട്ടറി വരുന്നത്. എട്ട് പേരാണ് എം എ ബേബിയെ പിബിയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള 5 പിബി അംഗങ്ങൾ എതിർക്കുകയും ചെയ്തു. മണിക് സർക്കാർ, ബൃന്ദ കാരാട്ട്, പിണറായി വിജയൻ, എ വിജയരാഘവൻ, എം വി ഗോവിന്ദൻ, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണൻ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോൽപൽ ബസു, തപൻ സെൻ, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിർത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ ജനറൽ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.
സിപിഎം പിബി അംഗങ്ങള്‍
1 എം.എ. ബേബി
2 മുഹമ്മദ് സലിം
3 പിണറായി വിജയന്‍
4 ബി.വി. രാഘവലു
5 തപന്‍ സെന്‍
6 നീലോത്പല്‍ ബസു
7 രാമചന്ദ്ര ഡോം
8 എ. വിജയരാഘവന്‍
9 അശോക് ധാവ്‌ളെ
10 എം.വി. ഗോവിന്ദന്‍
11 യു. വാസുകി
12 വിജു കൃഷ്ണന്‍
13 ആര്‍. അരുണ്‍കുമാര്‍
14 മറിയം ധാവ്‌ളെ
15 ജിതേന്‍ ചൗധരി
16 ശ്രീദീപ് ഭട്ടാചാര്യ
17 അമ്രാ റാം
18 കെ. ബാലകൃഷ്ണന്‍
==========================
സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്നതിന് തെളിവാണ് മത ചിഹ്നമായ കഫിയ അണിഞ്ഞതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ്. ശബരിമലയിൽ മന്ത്രിമാർ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കൾ കഫിയ അണിയുന്നുവെന്നും പാർട്ടി കോൺഗ്രസിലെ പലസ്തീൻ ഐക്യദാർഢ്യം സിപിഎമ്മിന്‍റെ സി കമ്മ്യൂണലും എം മുസ്ലിമും ആണെന്ന് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ലെന്നും മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ് എന്നാൽ അവിടെയുള്ള എല്ലാവരും അങ്ങനെയാണെന്ന അഭിപ്രായമില്ലെന്നും എസ്എൻഡിപി യോഗത്തിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസ്സിൽ 30 ശതമാനം മിനിമം മാർക്ക് അടിസ്ഥാനത്തിൽ പരീക്ഷാ ഫലം തയ്യാറായി.
സംസ്ഥാനത്ത് ആകെ 3,136, സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. ഇതിൽ 1,229 സർക്കാർ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അൺ എയിഡഡ് മേഖലയിലുമാണ് സ്കൂളുകൾ. സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ മിനിമം മാർക്ക് സംവിധാനം നടപ്പിലാക്കുകയാണ്.എട്ടാം ക്ലാസിലെ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി അധ്യാപകർ നാലിന് പരീക്ഷ പേപ്പർ സ്‌കൂളുകളിൽ എത്തിക്കേണ്ടതും ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത് ഏപ്രിൽ അഞ്ചിനാണ്.എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കണം. കുട്ടികൾക്ക് ഏപ്രിൽ എട്ട് മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും.ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/ വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തും. ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ തന്നെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓൾ പ്രമോഷൻ നൽകി വന്നിരുന്നത്. എട്ടാം ക്ലാസിലെ പിന്തുണ ക്ലാസുകൾ ഏപ്രിൽ എട്ട് മുതൽ 24 വരെ നടത്തുന്നതിനുള്ള ഉത്തരവും, ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കി.ഓരോ വിദ്യാലയത്തിലെ സാഹചര്യം പരിഗണിച്ച് അവിടെത്തെ അധ്യാപകരുടെയും രക്ഷകർത്താ ക്കളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്.
==========================
◾പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്.
==========================
◾സ്വത്ത് വെളിപ്പെടുത്താനൊരുങ്ങി സുപ്രീംകോടതി ജഡ്ജിമാർ. ഫുൾ കോർട്ട് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജഡ്ജിമാർ തങ്ങളുടെ സ്വത്ത് സ്വമേധയാ വെളിപ്പെടുത്തുന്നത്.
==========================
ഓർത്തഡോക്സ് സഭ കാതോലിക്കാ ദിനം ഇന്ന് ആഘോഷിക്കുന്നു.
എല്ലാവർഷവും വലിയ നോമ്പിലെ 36- മത്ത ഞായറാഴ്ചയാണ് സഭാ ദിനമായി ആചരിക്കുന്നത്. ഇന്ന് രാവിലെ എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തി കാതോലിക്കാ ദിനം ആഘോഷിച്ചു.കുർബാനയ്ക്കുശേഷം സഭാ പ്രതിജ്ഞയും നടന്നു.
==========================
◾ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണിയിൽ ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.
==========================
◾നിക്ഷേപതട്ടിപ്പിൽ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാൻസ്, കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണൽ അറ്റാച്ച്‌മെന്റ് നടത്തി.
==========================
◾കോട്ടയം അന്തിനാട് ഗവ. യു പി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിനെതിരെ ചില അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയിരുന്നു. പരാതി നൽകിയവർ അടക്കം ഏഴ് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. അധ്യാപകർ കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം വഴക്കിടുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
==========================
◾രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് താമരശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണണ്ടായെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തില്‍ പെടുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവര്‍. മുനമ്പം നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായം കേള്‍ക്കരുത്. മലയോര ജനത മുനമ്പത്തിനോടൊപ്പമാണെന്നും പാംപ്ലാനി പറഞ്ഞു.
==========================
◾മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുകള്ളനെന്ന് വി. മുരളീധരൻ. ജനങ്ങൾ ആവശ്യപ്പെടുന്നതിന് മുൻപ് നാണമുണ്ടെങ്കിൽ രാജിവെച്ചൊഴിയണമെന്നുമാണ് വി. മുരളീധരൻ ഉന്നയിച്ചത്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ നട്ടെല്ല് വേണമെന്നും അദ്ദേഹം പറഞ്ഞു. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പാർട്ടിക്കാരോട് പിണറായിയോട് രാജി വെക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. മകൾ ജയിലിലേയ്ക്ക് പോകുമ്പോൾ അച്ഛൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്നാൽ എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
==========================
◾കൊല്ലം ജില്ലയിലെ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പഴത്തറ സ്വദേശി രാജമ്മയാണ് (44) മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇരുവരും ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരാണെന്ന് വനംവകുപ്പ് അറിയിച്ചു.
==========================
◾ വഖഫ് ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറക്കി. ബില്ലിനെതിരേ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
==========================
◾ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആര്‍എല്‍ വീണ്ടും ദില്ലി ഹൈക്കോടതിയില്‍. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്ലിന്റെ ആവശ്യം. ഹര്‍ജി നാളെ ദില്ലി ഹൈക്കോടതി പരിഗണിക്കും.
==========================
◾ മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റാണ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നല്‍കിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന.
==========================
◾ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
==========================
◾ മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീല്‍ എംഎല്‍എ. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം’ എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ ഏറെ സാദ്ധ്യതയുണ്ടെന്നും താങ്കള്‍ക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീല്‍ ചോദിക്കുന്നു.
==========================
◾ ഓന്തിനേപ്പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയേപ്പറ്റി നന്നായി അറിയാമെന്നും മലപ്പുറത്തുകാര്‍ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മലപ്പുറത്തിന്റെ പാരമ്പര്യം പഠിപ്പിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ. ബഷീര്‍. മലപ്പുറത്തേക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
==========================
◾ ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ഐഎന്‍ടിയുസി പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. സമരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ താന്‍ ഉന്നയിച്ചിട്ടില്ലെന്നാണ് വാദം. കെ സുധാകരനും വിഡി സതീശനും ഐഎന്‍ടിയുസി നിലപാട് തള്ളിയതോടെയായിരുന്നു കൂടിക്കാഴ്ച.
==========================
◾ കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴില്‍ പീഡന പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തല്‍. പരാതിക്ക് ആസ്പദമായ ദൃശ്യത്തിലെ ചെറുപ്പക്കാരുടെ മൊഴിയെടുത്ത ശേഷമാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് തൊഴില്‍ വകുപ്പ് എത്തിയത്. തൊഴിലിടത്തിലെ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ പ്രശ്നത്തെ തൊഴില്‍ പീഡനം എന്ന് ചിത്രീകരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് തൊഴില്‍ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് മന്ത്രിക്ക് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
==========================
◾ വഖഫ് ബില്ലില്‍ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരില്‍ പറഞ്ഞു.
==========================
◾ക്രിസ്ത്യൻ സഭകളെക്കുറിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന വാർത്ത പിൻവലിച്ചു. സഭകളുടെ സ്വത്തുക്കള്‍ പൊതു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും ക്രൈസ്തവ സമുദായം ആര്‍ജ്ജിച്ച സ്വത്തുക്കളില്‍ ആരെങ്കിലും കണ്ണു വെക്കും എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
==========================
◾ ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെന്‍ഡ് ചെയ്തത്.
==========================
◾ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
==========================
◾ മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.
==========================
◾ കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസ്. 2018ല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടര്‍ന്ന് വിചാരണ നിലച്ചതിനെ തുടര്‍ന്നാണ് നടപടി.
==========================
◾ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് ആശുപത്രിയില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാന്‍ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
==========================
◾ മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കുമെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
==========================
◾ ഒഡീഷയില്‍ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് ഫാ റോബിന്‍സണ്‍ റോഡ്രിഗസ്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസില്‍നിന്നും ഇത്തരം നടപടിയുണ്ടാകാന്‍ പാടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വൈദികര്‍ക്ക് എതിരെ മാത്രമല്ല ആര്‍ക്ക് എതിരെയും ആക്രമണം ഉണ്ടാകാന്‍ പാടില്ലെന്നും ഫാ റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.
==========================
◾ ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
==========================
◾ മധുരയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കര്‍ശനമായി നടപ്പിലാക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം. പൊളിറ്റ് ബ്യൂറോയില്‍ ആര്‍ക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.
==========================
◾ പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് നേതാക്കള്‍ ഒഴിയും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുന്നതിനെ കുറിച്ച് ഇന്നത്ത കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് തീരാന്‍ ഇരിക്കെ ജനറല്‍ സെക്രട്ടറി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.
==========================
◾ മധുരയില്‍ പുരോഗമിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗത്വ ഫീസ് ഉയര്‍ത്താന്‍ തീരുമാനം. 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചര്‍ച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.
==========================
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്ക പങ്കുവച്ച് സാമ്പത്തിക വിദഗ്ധരും. ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ലോക ഓഹരി വിപണി കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലിലാണ്. അതേസമയം താന്‍ നടപ്പാക്കിയ പകരം തീരുവയുടെ നേട്ടം കണ്ടുതുടങ്ങുംവരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കന്‍ ബിസിനസുകാരോട് ഡോണള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചു.
==========================
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി 77 റണ്‍സ് നേടിയ രാഹുലിന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു.
==========================
◾ ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 50 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 67 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 43 റണ്‍സെടുത്ത റിയാന്‍ പരാഗിന്റേയും 38 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും മികവാര്‍ന്ന പ്രകടനത്തിലൂടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
==========================
◾ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ താരവും കാണികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. പാക് താരം ഖുഷ്ദില്‍ ഷായാണ് ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. മൂന്നാം ഏകദിനവും ആധികാരികമായി കിവീസ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്.
==========================
AKSHAYA Result - 06/04/2025
*1 st Prize :*
Amount: ₹7,000,000/-
AW465907
*Consolation Prize :*
Amount: ₹8,000/-
AN465907 AO465907 AP465907 AR465907 AS465907 AT465907 AU465907 AV465907 AX465907 AY465907 AZ465907
*2 nd Prize :*
Amount: ₹500,000/-
AS160907
*3 rd Prize :*
Amount: ₹100,000/-
AN484224 AO130444 AP207925 AR978886 AS410214 AT224540 AU713218 AV657187 AW785466 AX123520 AY184104 AZ182037
*4 th Prize :*
Amount: ₹5,000/-
0117 0906 1344 1476 2491 3013 3271 3300 4135 5095 5254 6343 6378 6562 7603 7712 8020 9749
*5 th Prize :*
Amount: ₹2,000/-
0261 0626 4067 4361 4628 8222 9141
*6 th Prize :*
Amount: ₹1,000/-
0070 0128 0197 0791 1490 1673 1738 1790 2341 3367 3609 3916 4172 4410 5274 5286 5293 5564 6129 7048 7075 7375 8427 8967 9072 9496
*7 th Prize :*
Amount: ₹500/-
0098 0129 0253 0299 0750 0905 1276 1372 1484 1788 1877 1961 2288 2585 2914 3116 3223 3388 3573 3662 3787 3812 3831 4005 4148 4179 4267 4302 4336 4612 4824 5000 5412 5433 6171 6196 6266 6510 6605 6609 6637 6649 6790 6838 6924 7021 7169 7450 7579 7911 8009 8050 8087 8137 8154 8301 8436 8602 8721 8758 8904 9001 9093 9144 9314 9414 9433 9483 9503 9820 9879 9929
*8 th Prize :*
Amount: ₹100/-
0062 0103 0111 0176 0263 0284 0311 0479 0604 0684 0714 0964 1046 1063 1096 1178 1193 1195 1207 1230 1539 1681 1755 1769 1828 1974 2100 2275 2281 2374 2387 2601 2631 2689 2811 2853 2973 3091 3113 3301 3302 3377 3392 3441 3445 3490 3652 3719 3791 3818 4046 4193 4213 4217 4306 4557 4674 4737 4788 4898 5072 5285 5354 5362 5382 5401 5516 5610 5625 5651 5674 5716 5823 5962 5985 5998 6162 6333 6495 6500 6541 6545 6577 6724 6872 6906 6925 6969 7004 7040 7124 7128 7174 7312 7379 7410 7513 7765 7853 7902 8252 8409 8518 8648 8656 8672 8677 8703 8774 8802 8854 8867 8879 8886 9011 9234 9278 9327 9589 9590 9810 9863 9999
Leave a Comment
Your email address will not be published.