ഏറ്റവും പുതിയ വാർത്തകൾ

Photo 2 weeks ago

banner

by Kuriakose Niranam 

പുലർച്ചെ രണ്ടുമണിയോടെ വഖഫ് ബിൽ ലോക്സഭ പാസാക്കി.ബിൽ ഇന്ന് തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

 വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

ഇന്ത്യക്ക് മേൽ 26 ശതമാനം അധിക തിരുവ ചുമത്തി റൊണാൾഡ് ട്രംപ്.

അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. ചൈനക്കെതിരെ 34 ഉം യൂറോപ്യന്‍ യൂണിയന് 20 ഉം ജപ്പാന് 24 ഉം ശതമാനം നികുതി ചുമത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചുവെന്നും ഇനി അതുണ്ടാകില്ലെന്നും അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.

വഖഫ് മുസ്ലീങ്ങളുടെ അവകാശങ്ങളുടെ തട്ടിയെടുക്കുന്നതാണെന്ന് രാഹുൽഗാന്ധി.

വഖഫ് ഭേദഗതിബില്‍ മുസ്ലിങ്ങളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി. ഭരണഘടനയ്‌ക്കെതിരേ നടത്തുന്ന ഈ ആക്രമണം മുസ്ലിങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും എന്നാല്‍, ഇത് ഭാവിയില്‍ മറ്റു സമുദായങ്ങളെയും ലക്ഷ്യംവെക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

മുനമ്പം സമരപ്പന്തലിൽ പടക്കം പൊട്ടിച്ച്  ആഹ്ലാദ പ്രകടനം. സമരപ്പന്തലിൽ ബിജെപിക്ക് അനുകൂലമായ മുദ്രാവാക്യം വിളിയും.

വഖഫ് ഭേദഗതിബില്‍ ലോക്‌സഭയില്‍ ലോക്സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി സമരക്കാര്‍. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് മുനമ്പത്തുകാര്‍ ആഹ്ലാദപ്രകടനം നടത്തിയത്. തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുവെന്നും തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡന്‍ എന്താണ് സംസാരിച്ചത് എന്നും സമരക്കാര്‍ പ്രതികരിച്ചു.

വഖഫ് ബില്ലിലൂടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നശിക്കുമെന്ന് കെസി വേണുഗോപാൽ.

വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഒരൊറ്റ അജണ്ടയേ കേന്ദ്രസര്‍ക്കാരിനുള്ളൂവെന്നും ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും വേണുഗോപാല്‍ ആരോപിച്ചു.

അവധി കാലത്ത് സ്കൂളുകളിൽ ക്ലാസ് എടുക്കരുത്.ബാലാവകാശ കമ്മിഷന്‍

പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് ബാധകമാണിത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായിരിക്കും. സിബിഎസ്ഇ റീജണൽ ഡയറക്ടറും ഐസിഎസ്ഇ ചെയർമാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകൾക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തിൽ വി.കെ. കവിതയുടെ ഹർജിയിലാണ് വിധി.

കുട്ടികൾക്ക് നൽകുന്ന അമൃതം പൊടി വൃത്തിഹീനമായി തയ്യാറാക്കുന്നതായി കണ്ടെത്തി.

അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷനിൽ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളിൽ പരിശോധന നടത്തിയത്. 3 വയസ്സു മുതൽ 6 വയസ്സുവരെയുളള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം നൽകുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി.

ഓൺലൈനിലൂടെ അനധികൃത മരുന്നുകൾ വാങ്ങുന്നത് തടയുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം തേടി മന്ത്രി വീണ ജോർജ്.

അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നുവെന്നും ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിൽ മഴയ്ക്ക് സാധ്യത.

വേനല്‍ മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം അടുത്ത 5 ദിവസവും കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ 2000 രൂപ വീതം വേതനം കൂട്ടാൻ കോൺഗ്രസ് തീരുമാനം.

എറണാകുളം ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ വീതം വേതനം കൂട്ടാന്‍ തീരുമാനം. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുന്‍സിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

നിലമ്പൂർ മണ്ഡലത്തിൽ പിവി അൻവർ നിർണായക ഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട്.

നിലമ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ നിര്‍ണായക ഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പരാജയം നോട്ടപ്പിശക് മൂലം സംഭവിച്ചതാണെന്നും വി എസ് ജോയ് പറഞ്ഞു.

തെറ്റു തിരുത്തൽ പരാജയപ്പെട്ടു എന്ന് സിപിഎം സംഘടനാ രേഖ

സിപിഎമ്മില്‍ തെറ്റ് തിരുത്തല്‍ താഴേ തട്ട് വരെ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്ന സംഘടനരേഖ പുറത്ത്. ഗാര്‍ഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങിയ പ്രവണതകള്‍ ഉണ്ടെന്നാണ് കുറ്റപ്പെടുത്തല്‍. താഴേ തലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കേരളത്തിലെ എസ്എഫ്ഐയില്‍ തെറ്റായ പ്രവണതള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്കാരം

കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്.

ഏപ്രിൽ 14ന് മോക്ക് ഡ്രിൽ നടത്തും.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

സുകേഷ് കാന്തിനെ പ്രതിചേർക്കും.

അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.

എംപുരാന്‍ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി.

എംപുരാന്‍ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തല്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കല്‍, ദേശവിരുദ്ധ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ വ്രണപ്പെടുത്തല്‍, തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കല്‍ എന്നിവ സിനിമയുടെ ഉള്ളടക്കത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു.

തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകള്‍ പിടിച്ചെടുത്തു. പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എന്‍എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളില്‍ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്.

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്.

നീലഗിരി ഗൂഡല്ലൂരില്‍ വിനോദയാത്രാ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി കിളിയമ്മൽ ഇബ്രാഹിമിന്‍റെ മകൻ പുതിയോട്ടിൽ പി സാബിര്‍ (23) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സാബിർ ഉൾപ്പടെ മൂന്ന് പേരാണ് കാറിൽ ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഗൂഡല്ലൂരിലെ സൂചി മലയിൽനിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആദ്യം കടന്നൽ കുത്തേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള തെറോടൻ കണ്ടി ഹസിഫിനും കുത്തേറ്റു. പരിക്കേറ്റ ഹാസിസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി പോലീസിൽ കീഴടങ്ങി

വര്‍ക്കല പേരേറ്റില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തില്‍ മരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും.

ആദിവാസി യുവാവായ ഗോകുലിനെ കല്പറ്റ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു.

മുംബൈ വിമാനത്താവളത്തിൽ കഞ്ചാവ് കടത്തിയ മലയാളി പിടിയിൽ

ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

 ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്ജാമ്യം.

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ്‌നോബി ലൂക്കോസിന്ഉപാധികളോടെജാമ്യം അനുവദിച്ചത്.28 ദിവസത്തിന് ശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പ്രതികരിച്ചു.

മണിപ്പുരില്‍ രാഷ്ട്രപതിഭരണം -  ലോക്സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പ്രമേയമവതരിപ്പിച്ചു

ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.

രാഷ്ട്രപതി ശബരിമല ദർശനത്തിന് .

രാഷ്ട്രപതി ദ്രൗപദി മുര്‍മു അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മേയ് മാസകത്തില്‍ ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം.

വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ഗുജറാത്തിലെ ജാംനഗറിലെ സുവര്‍ണ ഗ്രാമത്തില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കോപൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വിമാനം പൂര്‍ണമായും കത്തിയനിലയിലാണ്.

വഖഫ് ബില്ല് വന്നാല്‍ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരണ്‍ റിജ്ജു. 

അറുനൂറിലധികം പേരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും കിരണ്‍ റിജ്ജു പറഞ്ഞു.

മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം എന്ന് കെ രാധാകൃഷ്ണൻ എംപി.

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് കെ രാധാകൃഷ്ണന്‍ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ബില്‍ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിര്‍ക്കുന്നുവെന്നും എംപി പറഞ്ഞു. കെ രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തി. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിന്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.

വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള  വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 

ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.

പാകിസ്ഥാനിൽ ഭൂകമ്പം

ജപ്പാനിലെ കൂഷൂവില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യന്‍ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 39 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറുടെ കരുത്തില്‍ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

സമ്മർ ബമ്പർ Result 02-04-2025

1 st Prize:

Rs.100000000/-

SG513715

Consolation Prize:

Rs.100000/-

SA513715 SB513715 SC513715 SD513715 SE513715

2 nd Prize:

Rs.5000000/-

SB265947

3 rd Prize:

Rs.500000/-

SA248000 SA454047 SB193892 SB259920 SC108983 SC313223 SD116046 SD195155 SE212162 SE385349 SG160741 SG347830

4 th Prize:

Rs.100000/-

25590

5 th Prize:

Rs.5000/-

0230 0427 0627 1094 1147 1311 1323 1327 2537 2957 2976 3034 3290 3876 3999 4418 6016 6195 6199 6381 6558 6603 6730 7196 7239 7314 7315 7499 7833 7930 8348 8359 9043 9493 9706 9767

6 th Prize:

Rs.2000/-

0429 0557 0780 0844 0935 1107 1182 1187 1292 1706 1872 2039 2325 2372 2644 2780 2819 3066 3300 3502 3582 3693 3893 3916 4221 4335 4450 4747 4980 5096 5308 5396 6050 6771 6992 7063 7349 7371 7602 7910 8370 8402 8457 8491 8604 8854 9058 9454 9505 9826

7 th Prize:

Rs.1000/-

0510 0534 0790 0845 0890 0965 1098 1215 1289 1413 1414 1472 1494 1957 1995 2551 2618 2690 2864 2959 2978 3211 3494 3505 3514 3517 3570 4061 4518 4561 4613 4691 4707 5082 5132 5172 5200 5239 5284 5338 5544 5601 5653 5831 5851 5933 6143 6154 6182 6281 6369 6583 6963 7015 7121 7444 7544 7558 7848 7904 7984 8138 8254 8419 8524 8881 9202 9302 9514 9585 9605 9851

8 th Prize:

Rs.500/-

0015 0205 0381 0456 0555 0570 0623 0628 0741 0813 0847 0943 0969 0979 1188 1197 1248 1256 1500 1534 1589 1724 1994 2007 2029 2226 2364 2404 2482 2486 2612 2619 2761 3146 3155 3159 3200 3286 3401 3496 3520 3675 3716 3885 3917 3919 3941 4083 4088 4345 4357 4367 4378 4388 4496 4531 4753 4803 4824 4856 5046 5213 5258 5436 5466 5473 5479 5561 5618 5772 5954 6012 6115 6162 6247 6249 6521 6581 6594 6608 6698 6731 6775 6813 6815 6874 7005 7095 7105 7113 7207 7260 7271 7480 7507 7567 7591 7606 7610 7755 7938 8011 8123 8256 8281 8373 8470 8490 8514 8676 8698 8861 8911 9006 9205 9382 9420 9427 9449 9482 9572 9633 9691 9797 9825 9957

Tags

Related News (48)


Leave a Comment

Your email address will not be published.