ലോകത്ത് ഓരോ പത്തു മിനിറ്റിലും സ്വന്തം വീട്ടിൽ സ്ത്രീകൾ പങ്കാളികളോ ബന്ധുക്കളോ മൂലം കൊല്ലപ്പെടുന്നവന്ന് ഐക്യരാഷ്ട്ര സഭ .
Photo 1 day ago
2025 November 26 ബുധനാഴ്ച
by Kuriakose Niranam
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്നും ഒരുദിവസം ശരാശരി 137 പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ലോകത്ത് 83,000 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 50,000 പേര്‍ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിയപ്പെട്ടവരാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ആഫ്രിക്കയിലാണെന്നും തെക്കും വടക്കും അമേരിക്കകളും, ഓഷ്യാനിയയും പിന്നിലുണ്ടെന്നും ഏഷ്യ മൂന്നാംസ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Comment
Your email address will not be published.