നിരണത്ത് നിന്ന് കാണാതായ റീനയുടെ ഭർത്താവ് അനിഷ് മാത്യു (41)തൂങ്ങി മരിച്ചനിലയിൽ
Photo 5 months ago
2025 Aug 31 ഞായറാഴ്ച
നിരണത്ത് നിന്ന് കാണാതായ റീനയുടെ ഭർത്താവ് അനിഷ് മാത്യു (41)വിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കവിയൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരണത്ത് നിന്ന് ഇദ്ദേഹത്തിൻ്റെ ഭാര്യ റീനയെയും രണ്ട് കുഞ്ഞുങ്ങളെയും ഒരാഴ്ച മുമ്പ് കാണാതായിരുന്നു.കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് നാട്ടിൽ ഇല്ലാത്ത ഇദ്ദേഹം റീനയുടെ വീട്ടുകാരെ വിവരമറിയിച്ചത്.ഇവർ താമസിച്ച വാടക വീട്ടിൽ നിന്ന് ഇവർ എങ്ങോട്ടോ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.റീന കെ ജയിംസ്, മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല.
Leave a Comment
Your email address will not be published.