നിരണത്ത് മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു.

Photo 1 month ago

banner

2020 May 31 ശനിയാഴ്ച

by Kuriakose Niranam 

തിരുവല്ല നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം  കൊമ്പങ്കേരി കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ്(അബു- 45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തിൽ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് പോകവേ ഒഴുക്കിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു. നീന്തൽവശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കൾ: അഖിൽ, രജനി.


Leave a Comment

Your email address will not be published.