‘പടക്കുതിര’ ചിത്രം ഏപ്രില്‍ 24ന് തിയറ്ററുകളില്‍
Photo 7 months ago
by Reena
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രം ഏപ്രില്‍ 24ന് തിയറ്ററുകളില്‍ എത്തും. നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സിജാ റോസ്, ദിലീപ് മേനോന്‍, നന്ദു, അഖില്‍ കവലയൂര്‍, ജോമോന്‍ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുണ്‍ പുനലൂര്‍, സ്മിനു സിജോ, ഷെറിന്‍ സിദ്ധിഖ്, വിനീത് തട്ടില്‍, പിപി കുഞ്ഞികൃഷ്ണന്‍, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടന്‍ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുണ്‍ കുമാര്‍, വിഷ്ണു, അരുണ്‍ ചൂളക്കല്‍, അരുണ്‍ മലയില്‍, ക്ലെയര്‍ ജോണ്‍, ബിബിന്‍, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്.
Related News (48)
Leave a Comment
Your email address will not be published.
Comments(1)
2 weeks ago
ornlhizujm
znhlisdfmoqxeimiwpidgwnnejfhne