ചേപ്പാട് പള്ളിയുടെ കുരിശു തകർത്തത് ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചന മൂലമെന്ന് ആരോപണം.

Photo 4 months ago

banner

2025 October 19 Sunday.

ചേപ്പാട് പള്ളിയുടെ കുരിശ് തകർത്തതിൽ ഉത്തരവാദി സംസ്ഥാന സർക്കാരിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചന മൂലമെന്ന് ആരോപണം.

ദേശീയപാതയുടെ വിഭാഗമായ സംസ്ഥാന സർക്കാരിലെ ചില ഉദ്യോഗസ്ഥരാണ് ഗൂഡ ലക്ഷ്യത്തോടെ പള്ളിയുടെ കുരിശു തകർത്തത്. ഈ കുരിശ് നിലനിൽക്കുന്ന സ്ഥലത്ത് ദേശീയപാത ഓവർ ബ്രിഡ്ജിലൂടെയാണ് കടന്നുപോകുന്നത്. ഈ കുരിശ് നിലവിലുള്ള സാഹചര്യത്തിൽ ദേശീയപാതയുടെ വികസനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.

ചേപ്പാട് പള്ളിയുടെ ആധാരത്തിൽ നിലവിലുള്ള സ്ഥലത്താണ് ഈ കുരിശ് സ്ഥിതി ചെയ്യുന്നത്.ഇതിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് അനുകൂലമായി പള്ളിക്ക് വിധി ഉള്ളതും നിലവിൽ കേസ് ഉള്ളതുമാണ്. പൗരാണിക പാരമ്പര്യമുള്ള ഈ കുരിശ് പൊളിക്കുന്നതിനു മുൻപ് പള്ളിക്ക് നോട്ടീസ് നൽകാത്തതിൽ വലിയ ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥ തലത്തിൽ വളരെ രഹസ്യമായിട്ടാണ് കുരിശു പൊളിക്കൽ തീരുമാനം എടുത്തത്.കുരിശു പൊളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തപ്പോൾ വർഗീയതയുടെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെ അറിയിക്കാതെ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്.

Related News (72)


Leave a Comment

Your email address will not be published.